Thiruvananthapuram : രാജ്യത്ത് ഇന്ധനവില (Diesel) ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോളിന് (Petrol) 35 പൈസയും, ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ വർധന കൂടി ആയതോടെ കൊച്ചിയിലും  (kochi)ഡീസലിന്റെ വില 100 രൂപകടന്നു. കഴിഞ്ഞ ഒരുമാസത്തിനിട മാത്രം ഏകദേശം ആറര രൂപയിലധികമാണ് ഡീസൽ വില വർധിച്ചിരിക്കുന്നത്. ഇപ്പോൾ കൊച്ചിയിലെ ഡീസൽ വില 100 രൂപ 22 പൈസയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 നിലവിൽ തിരവനന്തപുരത്തെ പെട്രോൾ വില 108.44 രൂപയും, ഡീസൽ വില 102.10 രൂപയുമാണ്. അതേസമയം കോഴിക്കോട് ഡീസൽ വില 100 രൂപ 42 പൈസയാണ്. പെട്രോൾ വില കോഴിക്കോട് 106 രൂപ 71 പൈസയായി വധിച്ചിട്ടുണ്ട്. ദിനംപ്രതിയുള്ള ഇന്ധന വില വർധന സാധാരണ ജനങ്ങളെ വൻ പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ട കൊണ്ടിരിക്കുന്നത്.


ALSO READ: Fuel Price : വീണ്ടും വർധിച്ച് രാജ്യത്തെ ഇന്ധന വില; തിരുവനന്തപുരത്ത് 108 രൂപയോടടുത്ത് പെട്രോൾ വില


ഇന്ധനവില ഉയർന്ന വരുന്ന സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതും ജനങ്ങൾക്ക് പ്രതിസന്ധിയാകുന്നുണ്. ഇതിനിടയിൽ ഇന്ധന വില വർധിക്കുന്നതിന് പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.


ALSO READ: Petrol Diesel Price Hike| രണ്ടാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ പൊള്ളുന്ന വർധന


 


GSTയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന കേന്ദ്രത്തിന്‍റെ വാദം അംഗീകരിക്കാന്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ തയാറല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെ  ഇന്ധന വില GSTയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലേക്ക് GST കൗണ്‍സില്‍  എത്തുകയായിരുന്നു.


ALSO READ: Fuel Price hike: ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് നൂറ് കടന്ന് ഡീസൽ വില


 


 രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ്  രാജ്യത്ത്  ഇന്ധന വിലയിൽ പ്രതിഫലിക്കുന്നത്.   ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.