ബിയറും വൈനും അടിച്ചുമാറ്റി മോഷ്ടാക്കൾ; വലവിരിച്ച് പൊലീസ്
നേമം പ്രാവച്ചമ്പലത്തുള്ള കെടിഡിസി ബിയർ & വൈൻ പാർലറിൽ അതിക്രമിച്ച് കടന്നു കയറിയ മോഷ്ടാക്കൾ നാല് വൈൻ കുപ്പികളും ഒരു ബിയറും മോഷ്ടിച്ചു
തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് കെടിഡിസിയുടെ ബിയർ ആൻഡ് വൈൻ പാർലറിലും സമീപത്തെ മൊബൈൽ ഷോപ്പിലും മോഷണം. ബിയർ പാർലറിൽ നിന്ന് നാലു കുപ്പി വൈനും ഒരു ബിയറും മോഷണം പോയി. ബിയർ കുപ്പി പിന്നീട് പൊലീസ് കണ്ടെടുത്തു. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൊബൈൽ ഷോപ്പിൽ നിന്ന് 12000 രൂപ വിലയുള്ള നാല് ഹാർഡ് ഡിസ്ക്കുകളും കവർന്നിട്ടുണ്ട്. പ്രതികൾക്കായി ഊർജിതമായ അന്വേഷണം നടക്കുന്നതായി നേമം പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിക്ക് ശേഷമായിരുന്നു സംഭവം. നേമം പ്രാവച്ചമ്പലത്തുള്ള കെടിഡിസി ബിയർ & വൈൻ പാർലറിൽ അതിക്രമിച്ച് കടന്നു കയറിയ മോഷ്ടാക്കൾ നാല് വൈൻ കുപ്പികളും ഒരു ബിയറും മോഷ്ടിച്ചു. ശേഷം, തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ നിന്നും 12000 രൂപ വിലയുള്ള നാല് ഹാർഡ് ഡിസ്ക്കുകളും 5000 രൂപയും കവർന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിയർ കുപ്പി കണ്ടെടുത്തു. പ്രതികൾ തൊപ്പിയും മുഖംമൂടിയും കയ്യുറയും ധരിച്ചാണ് കവർച്ച നടത്തിയത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി നേമം പൊലീസ് പറഞ്ഞു.
സംഭവം ആസൂത്രിതമായിട്ടാണ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 19നും കടകളിൽ മോഷണം നടന്നിരുന്നു. പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് മോഷ്ടാക്കളുടെ പ്രവൃത്തികൾ. ജനങ്ങളുടെ സ്വര്യ വിഹാരം തകർക്കാൻ ശ്രമിക്കുന്നവരെ അമർച്ച ചെയ്യാൻ കർശന നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ഡിസിപി അംഗിത് അശോകിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസന്വേഷണം. ഫോർട്ട് എ.സി ഷാജിയുടെ നേതൃത്വത്തിൽ സി.ഐ രഗീഷ്കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ പ്രസാദ്, വിപിൻ, അജിത്ത്കുമാർ എന്നിവരും ഷാഡോ ടീമംഗങ്ങളുമാണ്
സംഘത്തിലുള്ളത്. പ്രതികളെ കുറിച്ച് പ്രാഥമിക വിവരം ലഭിക്കുന്നവർക്ക് സ്റ്റേഷനിൽ അറിയിക്കാമെന്നും നേമം പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...