Fire: നെയ്യാറ്റിൻകര വെള്ളറടയിൽ ഫർണിച്ചർ കടക്ക് തീപിടിച്ചു; 50 ലക്ഷത്തിന്റെ നാശനഷ്ടം
Furniture shop caught fire at Neyyattinkara: കിളിർ സ്വദേശി രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ ഫർണിച്ചർ കണക്ക് തീപിടിച്ചു. കിളിയൂരിൽ പ്രവർത്തിച്ചു വരുന്ന മക്കു ഫർണിച്ചർ കടയിലാണ് തീ പിടിച്ചത്. നെയ്യാറ്റിൻകര, പാറശാല, നെയ്യാർ ഡാം, കാട്ടാക്കട ഉൾപ്പെടെയുള്ള ഫയർ സ്റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രണവിധേയം ആയിട്ടില്ല. കിളിർ സ്വദേശി രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീ പിടിച്ചത്. തീപിടിത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. 50 ലക്ഷം രൂപയിലധികം നഷ്ടം വരുമെന്നാണ് പ്രാഥമിക വിവരം. ടൺ കണക്കിന് തടികളും, ഫർണിച്ചറുകളും, മെഷീനുകളും കത്തി നശിച്ചു. സംഭവത്തിന് പിന്നിൽ ആരെങ്കിലും ആക്രമിച്ചതാണോ എന്നത് ഉൾപ്പെടെ ഉള്ള വിവരം പോലീസ് അന്വേഷിച്ചു വരികയാണ്.
ALSO READ: പെരുമ്പാവൂരിൽ വീണ്ടും അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം
കാൽവഴുതി തോട്ടിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
വെമ്പായം: കാൽവഴുതി തോട്ടിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം മണ്ഡപം സ്വദേശി അശോകൻ (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ വെമ്പായം തോട്ടിൽ വീണു കാണാതാവുകയായിരുന്നു. രാത്രിയിൽ ആരോ തോട്ടിൽ വീഴുന്ന ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിലും അഗ്നിശമന വിഭാഗത്തിനും വിവരം അറിയിച്ചു.
രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ നടത്തിയ തിരച്ചിലിൽ രണ്ട് കിലോമീറ്റർ മാറി കട്ടയ്ക്കാൽ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. തലയടിച്ചു വീണ മുറിവുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy