തിരുവനന്തപുരം:  സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന്റെ മുഖം രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് മന്ത്രി ജി സുധാകരൻ രംഗത്ത്.  ശിവശങ്കറിന് സ്വപനയുമായുള്ള  സൗഹൃദം അപമാനകരമാണെന്നും മാപ്പ് അർഹിക്കാത്ത തെറ്റാണ് അയാൾ ചെയ്തതെന്നും സുധാകരൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഞങ്ങൾ ശിവശങ്കരൻമാരുടേയും സ്വപ്നയുടേയും ആരാധകരല്ലയെന്നും സ്വപ്നയ്ക്ക് ലൈഫ് പദ്ധതിയുടെ കരാർ കമ്പനി ഒരു കോടി രൂപ നൽകിയതിൽ സർക്കാർ എന്തുവേണമെന്നും ഐഎഎസുകാർ പറയുന്നിടത്ത് ഒപ്പിടാനല്ല ഞങ്ങൾ ഇരിക്കുന്നതെന്നും സുധാകരൻ പ്രതികരിച്ചു. 


Also read: JEE, NEET പരീക്ഷകൾ നീട്ടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി 


ഇത് സംസ്ഥാനത്തെ അവസാന ഇടത് സർക്കാരാണെന്നാണ് പറയുന്നവരോട് വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് പറഞ്ഞ സുധാകരൻ സർക്കാരിനെതിരെ പ്രതിപക്ഷം അത്യന്തം രാക്ഷസീയമായ രീതിയിലാണ് ആക്രമണം നടത്തുന്നതെന്നും എന്നാൽ ഇതുവരെ മുഖ്യമന്ത്രിക്കെതിരെ യാതൊരു അഴിമതിയോ നിയമവിരുദ്ധ പ്രവർത്തനമോ കണ്ടെത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു. 


കളള പ്രചാരണങ്ങളും വ്യക്തിഹത്യകളും നടത്തി  സർക്കാരിനെ താഴെയിറക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും  ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ബംഗാളിലും ത്രിപുരയിലും തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി ഭയക്കുന്നുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.