മുക്കം: കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈൻ വിഷയത്തിൽ മുക്കം എരഞ്ഞിമാവിൽ വീണ്ടും സംഘർഷം. ഇന്ന് രാവിലെ പ്രതിഷേധവുമായെത്തിയ സമരക്കാരെ സി.ഐ.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമരക്കാരെ നീക്കിയതിന് ശേഷം വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിച്ചു. പദ്ധതി കടന്നു പോകുന്ന എരഞ്ഞിമാവിൽ റീസർവെ 51/4 ൽപെട്ട ഭൂമിയിലാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാൽ നോട്ടിഫൈ ചെയ്തത് 51/3 ൽപെട്ട ഭൂമിയിലാണ്. ഈ വിഷയമുന്നയിച്ച് ഇന്നലെ നാട്ടുകാരും സമരസമിതിയും എത്തിയിരുന്നങ്കിലും രേഖ കയ്യിലുണ്ടന്ന് ഗെയില്‍ അധികൃതരും വില്ലേജ് ഓഫീസറും അവകാശവാദം ഉന്നയിച്ചു. 


ഇന്ന് വീണ്ടും സമരസമിതി നേതാക്കളായ ഗഫൂർ കുറുമാടൻ, ബഷീർ പുതിയോട്ടിൽ, റെെഹാന ബേബി, ബാവ പവർ വേൾഡ്, ശംസുദ്ധീൻ ചെറുവാടി, ടി.പി.മുഹമ്മദ്, കെ.സി.അൻവർ എന്നിവരും സ്ഥലമുടമ കരീമും  എത്തി. 


വ്യക്തമായ രേഖ നൽകിയില്ലങ്കിൽ ഗെയിൽ പൈപ്പ് ലൈനിനായി സ്ഥാപിച്ച കുഴിയിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് സ്ഥലമുടമയായ കരീം ഭീഷണി മുഴക്കി.ഇതോടെയാണ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.