ആലപ്പുഴ: ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് കഞ്ചാവ് പിടികൂടി. ആറര കിലോ കഞ്ചാവാണ് പിടികൂടിയത്. ആലപ്പുഴ എക്‌സൈസ് സംഘവും, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 6.791 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചായിരുന്നു പരിശോധന നടത്തിയത്. ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. പ്രസാദ്, പ്രിവെന്റിവ് ഓഫീസര്‍ എസ്. മധു, എം.സി ബിനു, വികാസ്, ആന്റണി, ജോസ്, അലക്‌സാണ്ടര്‍, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ പി. ആര്‍ സുരേന്ദ്രന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ എ. അജി മോന്‍, ശ്രീനിവാസന്‍, സുരേഷ് കുമാര്‍ എന്നിവര്‍ റെയ്ഡിൽ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

Crime News: യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു; നെഞ്ചിലും വയറിലും പുറത്തുമായി അഞ്ച് കുത്തുകൾ, ആരോ​ഗ്യനില ​ഗുരുതരം


തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. കൊടുങ്ങല്ലൂർ നഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെ പകൽ സമയത്തായിരുന്നു അക്രമം. കുത്തിയയാളെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് പിടികൂടി. കാവിൽക്കടവ് തെക്കിനേടത്ത് പ്രിൻസൺ ഫ്രാൻസിസിന് (26) നേരെയാണ് ആക്രമണം ഉണ്ടായത്.


നെഞ്ചിലും വയറിലും പുറത്തുമടക്കം അഞ്ച് കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോ​ഗ്യ നില ഗുരുതരമാണ്. വൃക്കയ്ക്ക് മുറിവേറ്റതിനാൽ പ്രിൻസണ് കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകി വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. ഇയാളെ കുത്തിയെന്ന് പറയുന്ന തിരുവള്ളൂർ നെടുംപറമ്പിൽ ജസ്റ്റിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.


രാവിലെ പത്തരയോടെ നഗരസഭാ ഓഫീസിന് താഴെയുള്ള വ്യാപാര സമുച്ചയത്തിന് മുന്നിൽ വച്ചാണ് ആക്രമണം നടന്നത്. സ്വകാര്യബാങ്കിലെ താൽകാലിക ജോലിക്കാരനായ പ്രിൻസൺ കടയിൽനിന്ന് ഇറങ്ങി വരുമ്പോൾ അക്രമി കത്തിയുമായി ഓടിയെത്തി കുത്തിവീഴ്ത്തുകയായിരുന്നു. സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്നും ഇരുവരും തമ്മിലുള്ള വർഷങ്ങളായുള്ള വ്യക്തിവൈരാ​ഗ്യമാണ് കാരണമെന്നും പോലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.