`കർട്ടനിട്ട് മറച്ച്` ജെൻഡർ പൊളിറ്റിക്സ് ക്ലാസ്; പരിപാടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം
ഒരു സാമുദായിക സംഘടനയുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. സെമിനാര്‍ വിവാദമായതോടെ കോളേജിന് പരിപാടിയുമായി ബന്ധമില്ലെന്ന് യൂണിയൻ വാര്‍ത്താക്കുറിപ്പിറക്കി.
തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ പരിപാടി വിവാദത്തിൽ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ കർട്ടനിട്ട് മറച്ച് കൊണ്ട് നടത്തിയ സംവാദമാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയത്. ഒരു സാമുദായിക സംഘടനയുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. സെമിനാര്‍ വിവാദമായതോടെ കോളേജിന് പരിപാടിയുമായി ബന്ധമില്ലെന്ന് യൂണിയൻ വാര്‍ത്താക്കുറിപ്പിറക്കി.
ജൂലൈ ആറാം തീയതിയാണ് സെമിനാർ സംഘടിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കായി ലിംഗ രാഷ്ട്രീയ വിഷയത്തിലായിരുന്നു സെമിനാർ. സെമിനാറിൽ ആൺ - പെൺ വേർതിരിവിനായി വെളുത്ത തുണികൊണ്ടുള്ള മറ കെട്ടിയിരുന്നു. ലിംഗ വ്യത്യാസമില്ലാതെ മനുഷ്യരെ ചികിത്സിക്കേണ്ടവർ മറയിൽ ഇരുന്ന് സെമിനാറിൽ പങ്കെടുത്തതാണ് നവ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവെച്ചത്. ലൈംഗീക ന്യൂനപക്ഷവും പ്രശ്നങ്ങളും ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഈ സംഘടനയുടെ വിദ്യാർത്ഥി സംഘടന നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തതും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും.
സംഭവം വിവാദമായതോടെ കോളേജ് യൂണിയൻ രംഗത്ത് വന്നു. പരിപാടിയുമായി കോളേജ് യൂണിയനോ മെഡിക്കൽ കോളേജിനോ ബന്ധമില്ലെന്ന് യൂണിയൻ വാർത്തകുറിപ്പിറക്കി. അതേസമയം വിഷയത്തിൽ ഇതുവരെ ഈ സംഘടന പ്രതികരണത്തിന് തയ്യാറായിട്ടില്ല.
GST നഷ്ടപരിഹാരം അഞ്ചുവർഷം കൂടി തുടരണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം : സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷത്തേക്കും കൂടി തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. സംസ്‌ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നാണ് ജൂൺ അവസാനവാരം നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളവും മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. സംസ്‌ഥാനങ്ങളുടെ ഈ ആവശ്യം തികച്ചും ന്യായമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രിയുടെ അനുഭാവപൂർവ്വമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർഥിച്ചു.
2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലായപ്പോൾ മുതൽ സംസ്ഥാനങ്ങൾക്ക് നേരിട്ട വരുമാനനഷ്ടം പരിഹരിക്കാനാണ് കേന്ദ്രം അഞ്ചുവർഷ കാലയളവിലേക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഏർപ്പെടുത്തിയത്. ഈ ജിഎസ്ടി നഷ്ടപരിഹാര കാലയളവ് ജൂൺ മാസത്തോടെ അവസാനിച്ചിരിക്കുകയാണ്. സംസ്‌ഥാനങ്ങളുടെ സാമ്പത്തിക സ്‌ഥിതിയെ കാര്യമായി ബാധിക്കുന്ന ഒരു വിഷയമാണിത്. 2017 ൽ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ അഞ്ചുവർഷത്തിനകം രാജ്യത്തെ നികുതി വ്യവസ്ഥയും നടപടികളും സ്‌ഥായിയാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...