New Delhi : ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരത്തിന് (Kendra Sahithya Academy Award) ജോർജ് ഓണക്കൂർ (George Onakoor) അർഹനായി. അദ്ദേഹത്തിൻറെ ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്. രഘുനാഥ് പലേരി ബാലസാഹിത്യ പുരസ്‌കാരത്തിനും, മോബിൻ മോഹൻ യുവപുരസ്‌കാരത്തിനും അർഹരായി.


COMMERCIAL BREAK
SCROLL TO CONTINUE READING

രഘുനാഥ് പലേരിക്ക്  'അവർ മൂവരും ഒരു മഴവില്ലും' എന്ന കൃതിയ്ക്കാണ് അവാർഡ് ലഭിച്ചത്. അതേസമയം  'ജക്കരാന്ത' എന്ന നോവലാണ് മോബിൻ മോഹനെ അവാർഡിന് അർഹനാക്കിയത്. ഇന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചത്.


ALSO READ: ഇനി ആയുര്‍വേദ ഡോക്ടര്‍മാരും നൽകും ഡ്രൈവിംഗ് ലൈസന്‍സിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്


ജോർജ് ഓണക്കൂർ നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ എല്ലാം തന്നെ പ്രശസ്തനാണ്. ഇതിന് മുമ്പ് നിരവധി തവണ അദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരത്തിനും, മറ്റ് നിരവധി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്. 1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, 2006ൽ തകഴി അവാർഡ്, 2009ൽ കേശവദേവ് സാഹിത്യ അവാർഡ്  എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


ALSO READ: ഒമിക്രോൺ; വേണം കരുതൽ, പുതുവത്സരാഘോഷം അതീവ ജാ​ഗ്രതയിൽ - വീണാ ജോർജ്


സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ,  ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ,ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.