ഇനി ആയുര്‍വേദ ഡോക്ടര്‍മാരും നൽകും ഡ്രൈവിംഗ് ലൈസന്‍സിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 04:59 PM IST
  • ബി.എ.എം.എസ് ഡോക്ടര്‍മാര്‍ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യത മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഉണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
  • വിവിധ തലത്തില്‍ നിന്നുള്ള നിരന്തരമായ അഭ്യര്‍ത്ഥന പരി​ഗണിച്ചാണ് തീരുമാനമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇനി ആയുര്‍വേദ ഡോക്ടര്‍മാരും നൽകും ഡ്രൈവിംഗ് ലൈസന്‍സിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: ആയുർവേദ ബിരുദമുള്ള രജിസ്‌ട്രേഡ് ഡോക്ടർമാർക്കും ഇനിമുതൽ ഡ്രൈവിംഗ് ലൈസന്‍സിനായി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാൻ സാധിക്കും. ഇത് അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഡ്രൈവിം​ഗ് ലൈസൻസിനായി ഇതുവരെ പരി​ഗണിച്ചിരുന്നത് അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നു.

 

എന്നാൽ ഇനി മുതൽ ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. 

Also Read: Lulu Group: ഉത്തര്‍ പ്രദേശിന്‍റെ മുഖച്ഛായ മാറ്റാന്‍ ലുലു ഗ്രൂപ്പ്, ഫുഡ് പാര്‍ക്കിന് സ്ഥലം അനുവദിച്ച് യുപി സര്‍ക്കാര്‍

ബി.എ.എം.എസ് ഡോക്ടര്‍മാര്‍ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യത മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഉണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തില്‍ നിന്നുള്ള നിരന്തരമായ അഭ്യര്‍ത്ഥന പരി​ഗണിച്ചാണ് തീരുമാനമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News