കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . അങ്കമാലിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്.പെണ്‍കുട്ടിയെ ഉടൻ തന്നേ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയെ കണ്ടെത്തുന്നതിനായി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഈ അന്വേഷണമാണ് അങ്കമാലിയിലെത്തിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അഞ്ച് മണിയോടെയാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതാകുന്നത്. ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. പിന്നാലെ കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


മുര്‍ഷിദാബാദ് സ്വദേശിയായ ഒരാളുമായി കുട്ടി പോകുകയാണെന്ന വിവരം ഇതിനിടെ  വീട്ടുകാര്‍ക്ക്  ലഭിച്ചു. ഈ ഫോണ്‍ നമ്പറും സിസിടിവി ദൃശ്യങ്ങളും ട്രെയിനുകളും അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഒന്നരമാസം മുന്‍പാണ് കുട്ടിയുടെ കുടുംബം എടയപ്പുറത്ത് എത്തിയത്. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി.