Global Science Festival: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി
Global Science Festival Kerala: ലൈഫ് സയന്‍സ് എന്ന വിഷയം അടിസ്ഥാനമാക്കി 18 പവലിയനുകളില്‍ 51 പ്രദര്‍ശനങ്ങളാണ് സയന്‍സ് എക്‌സിബിഷന്‍ ഒരുക്കുന്നത്. രണ്ടര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പവലിയനുകളുടെയും അവയ്ക്കുള്ളിലെ പ്രദര്‍ശന വസ്തുക്കളുടെയും നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
തിരുവനന്തപുരം: ജനുവരി 15ന് തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഒരുക്കങ്ങള്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി വിലയിരുത്തി. പൊതുമരാമത്ത് വകുപ്പിലെയും കെഎസ്ഇബിയിലേയും കെഎസ്‌ഐഡിസിയിലേയും ഉദ്യോഗസ്ഥര്‍ മന്ത്രിയോടൊപ്പം തോന്നക്കലില്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയിരുന്നു. റൂറല്‍ എസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ലൈഫ് സയന്‍സ് എന്ന വിഷയം അടിസ്ഥാനമാക്കി 18 പവലിയനുകളില്‍ 51 പ്രദര്‍ശനങ്ങളാണ് സയന്‍സ് എക്‌സിബിഷന്‍ ഒരുക്കുന്നത്. രണ്ടര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പവലിയനുകളുടെയും അവയ്ക്കുള്ളിലെ പ്രദര്‍ശന വസ്തുക്കളുടെയും നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ ധനമന്ത്രിയോടൊപ്പം വി.ശശി എംഎല്‍എ, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി. സുധീര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌കര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ അജിത്കുമാര്‍ തുടങ്ങിയവരും തോന്നക്കലിലെ ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.