കണ്ണൂരില്‍ നിന്നും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഗോ എയര്‍ തുടങ്ങുന്നു
മസ്ക്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് കമ്പനിയുടെ തീരുമാനം.
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ ഗോ എയര്‍ ഒരുങ്ങുന്നു. മെയ് 31 മുതലാണ് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നത്.
മസ്ക്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് കമ്പനിയുടെ തീരുമാനം. മസ്ക്കറ്റിലേയ്ക്ക് പോകുന്ന വിമാനങ്ങള്‍ രാത്രി 8.55 ന് കണ്ണൂരില്‍ നിന്നും പുറപ്പെടും തിരിച്ച് മസ്ക്കറ്റില്‍ നിന്നുള്ള വിമാനം കണ്ണൂരില്‍ പുലര്‍ച്ചെ 5.10 ന് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് നടപ്പാക്കുന്നത്.
അതുപോലെ കണ്ണൂരില്‍ നിന്ന് വൈകുന്നേരം 6.45 നാണ് അബുദാബിയിലേക്കുള്ള സര്‍വീസ്. തിരിച്ച് അബുദാബിയില്‍ നിന്നുള്ള വിമാനം പുലര്‍ച്ചെ 3.45 ന് കണ്ണൂരിലെത്തും.
ഇവിടെ നിന്നുമുള്ള ഗോ എയറിന്റെ സര്‍വീസുകള്‍ മസ്ക്കറ്റിലേയ്ക്ക് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും അബുദാബിയിലേയ്ക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് ഇപ്പോള്‍ നിലവിലുള്ളത്.