ഇടുക്കി: കട്ടപ്പനയിൽ വന്യജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തു. വെള്ളയാംകുടി കട്ടക്കയം ജോണി വളർത്തിയിരുന്ന ആടുകളെയാണ് കൂടിനുള്ളിൽ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 2 വയസ്സ് പ്രായമുള്ള അമ്മയാടും 8 മാസം പ്രായമുള്ള കുഞ്ഞുമാണ് ചത്തത്. അർദ്ധരാത്രിയിൽ കൂട്ടിൽ നിന്നും ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് ഒരാടിനെ ചത്ത നിലയിൽ കണ്ടെത്തിയത്.കുഞ്ഞ് പരിക്കേറ്റ നിലയിലുമായിരുന്നു. പിന്നീട് അതിരാവില കൂട്ടിലെത്തി നോക്കിയപ്പോഴാണ് ഒരു ആടിന്റെ ജഡം പാതിയിലധികം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ഇന്ന് ഡ്രൈ ഡേ; വീടും പരിസരവും വൃത്തിയാക്കണമെന്ന് വീണാ ജോർജ്


ആട്ടിൻകൂടിന്റെ പരിസരത്ത് വന്യജീവിയുടെ കാൽപ്പാടുകളും കണ്ടതോടെ ഉടമ വാർഡ് കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു അയ്യപ്പൻകോവിൽ റെയിഞ്ചിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.പൂച്ച വർഗത്തിലുള്ള ജീവിയാണ് ആടുകളെ ഭക്ഷിച്ചതെന്ന് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ബി സന്തോഷ്‌ പറഞ്ഞു. ഒരു മാസം മുൻപ് വെള്ളയാംകുടിയിൽ മറ്റൊരിടത്തും വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചിരുന്നു.


അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വരും ദിവസങ്ങളിൽ കേരളത്തിൽ കാലാവർഷത്തിന് നേരിയ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു സമീപമാണ്  ന്യൂനമർദ്ദം രൂപപ്പെട്ടത്.ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.