Veena George: പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ഇന്ന് ഡ്രൈ ഡേ; വീടും പരിസരവും വൃത്തിയാക്കണമെന്ന് വീണാ ജോർജ്

Veena George about viral diseases: പകർച്ചവ്യാധികളുടെ പകർച്ചയും വ്യാപനവും തടയുന്നതിന് പരിസര ശുചീകരണം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 04:08 PM IST
  • 2013ലും 2017ലും ആണ് ഇതിനുമുമ്പ് കേരളത്തിൽ ഡെങ്കി ഔട്ട്ബ്രേക്ക് ഉണ്ടായത്.
  • 2017ൽ ഔട്ട്ബ്രേക്ക് ഉണ്ടായ ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കേസുകളിൽ വലിയ വർധനയുണ്ട്.
  • കഴിഞ്ഞ സെപ്റ്റംബറിൽ ഈ സാമ്പത്തിക വർഷത്തെ മരുന്ന് വിതരണത്തിന് നടപടികൾ ആരംഭിച്ചിരുന്നു.
Veena George: പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ഇന്ന് ഡ്രൈ ഡേ; വീടും പരിസരവും വൃത്തിയാക്കണമെന്ന് വീണാ ജോർജ്

മഴക്കാല പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ഇന്ന് ഡ്രൈ ഡേ. എല്ലാവരും വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോ‍‍‍ർജ് ആവശ്യപ്പെട്ടു. ഡെങ്കി തുടങ്ങിയ കൊതുകജന്യ രോഗങ്ങളുടേയും എലിപ്പനി ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികളുടേയും പകർച്ചയും വ്യാപനവും തടയുന്നതിന് പരിസര ശുചീകരണം ഉറപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

വർഷാരംഭത്തിൽ സ്റ്റേറ്റ് മെഡിക്കൽ ഓഫീസേഴ്‌സ് യോഗത്തിൽ പകർച്ച വ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ചർച്ച ചെയ്തു പ്രവർത്തനം ആരംഭിച്ചു. മാർച്ച് മാസത്തിൽ മുഖ്യമന്ത്രി എല്ലാ വകുപ്പുകളുടെയും യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ആരോഗ്യ വകുപ്പിന്റെ ഇതുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലെ യോഗങ്ങളും പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രത കലണ്ടർ പ്രകാരം നടത്തുന്നതിന് പുറമേ മെയ് മാസം ആദ്യം മുതൽ ആഴ്ച തോറും മന്ത്രിതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും പനിക്കാലത്തിനു മുമ്പേ ആശുപത്രികൾ സജ്ജമാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈ സാമ്പത്തിക വർഷത്തെ മരുന്ന് വിതരണത്തിന് നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വളരെ മുമ്പേ തന്നെ ആശുപത്രികൾക്ക് മരുന്ന് സപ്ലൈ ആരംഭിച്ചു.

ALSO READ: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല; തീരുമാനം മാറ്റിയെന്ന് കെ സുധാകരൻ

2013ലും 2017ലും ആണ് ഇതിനുമുമ്പ് കേരളത്തിൽ ഡെങ്കി ഔട്ട്ബ്രേക്ക് ഉണ്ടായത്. സൈക്ലിക് ഇൻക്രീസ് അഥവാ ചാക്രിക വർധന ഉണ്ടാകുന്ന ഡെങ്കി കേസുകളിൽ കോവിഡ് കുറഞ്ഞു നിൽക്കുന്ന 2023ൽ വർധന ഉണ്ടാകുമെന്ന് വിലയിരുത്തൽ ആരോഗ്യ വകുപ്പ് നടത്തുകയും മെയ് മാസം ആദ്യം തന്നെ ഇക്കാര്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 2017ൽ ഔട്ട്ബ്രേക്ക് ഉണ്ടായ ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കേസുകളിൽ വലിയ വർധന കാണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ജൂലൈ മാസത്തിൽ കേസുകൾ വലിയ തോതിൽ വർധിക്കാതിരിക്കാൻ എല്ലാ പ്രതിരോധവും ഡെങ്കിപ്പനിക്കും മറ്റ് കൊതുകജന്യ രോഗങ്ങൾക്ക് എതിരെയും തീർക്കുന്നതിനാണ് നാം ശ്രമിക്കുന്നതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.  

മണ്ണിലും ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കുന്നു എന്നത് ഉറപ്പാക്കണം. പനിയുള്ളവർ ഡോക്ടറെ കാണണമെന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാവരും ആശുപത്രികളിലേക്ക് എത്തുന്നു എന്നതും ചികിത്സ തേടുന്നു എന്നുള്ളതുമാണ് ആശുപത്രികളിൽ നിന്നുള്ള വിവരങ്ങളിലൂടെ മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News