കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ പട്ടാപ്പകൽ മോഷണം. വീടിൻ്റെ അടുക്കള വാതിൽ കുത്തി തുറന്ന് അകത്തു കയറി അലമാരയിൽ നിന്ന് 13 പവൻ സ്വർണവും 11,000 രൂപയും കവർന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തലയോലപ്പറമ്പിൽ മിഠായിക്കുന്നം തട്ടുംപുറത്ത് ടി.കെ. മധുവിൻ്റെ വീട്ടിലാണ് ഇന്നലെ പകൽ മോഷണം നടന്നത്. ടി വി പുരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ മധുവും കോടതിയിലെ ജീവനക്കാരിയായ ഭാര്യ സവിതയും ഓഫീസിലും മകൾ സ്കൂളിലുമായിരുന്നു. ഇന്നലെ വൈകുന്നേരം മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തി തുറന്ന് അലമാരയിലെ വസ്തുക്കൾ പുറത്തു വലിച്ചു വാരിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.


ALSO READ: സംസ്ഥാനത്ത് പച്ചക്കറിവില വമ്പൻ കുതിപ്പിൽ! തക്കാളിക്ക് തീ വില


തുടർന്ന് മകൾ അറിയിച്ചതിനെ തുടർന്ന് മധുവും ഭാര്യയും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് മധു തലയോലപറമ്പ് പോലീസിൽ പരാതി നൽകി. സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.


മിഠായിക്കുന്നിൽ മോഷണം നടന്ന മധുവിൻ്റെ വീടിനു സമീപത്തെ രണ്ട് വീടുകളിൽ ആൾത്താമസമില്ല. മറ്റൊരു വീട്ടിൽ അസുഖ ബാധിതയായ ഒരു വയോധിക മാത്രമാണുള്ളത്. വീട്ടിലെയും പരിസരത്തെയും സാഹചര്യങ്ങൾ മനസിലാക്കിയാണ് മോഷ്ടാക്കൾ വീട് കുത്തി തുറന്നു മോഷണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്ന വീട്ടിലടക്കം എത്തിയ ഇതര സംസ്ഥാനക്കാരന് മോഷണവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി പ്രദേശവാസികൾ ആരോപിച്ചു. 


മൂന്ന് ദിവസം മുമ്പാണ് ബെഡ് ഷീറ്റ് വിൽക്കാനായി ഇതര സംസ്ഥാനക്കാരൻ ആദ്യം മിഠായിക്കുന്നിലെത്തിയത്. മിഠായിക്കുന്നിലെ ഒരു വീട്ടിലെത്തിയപ്പോൾ ബെഡ് ഷീറ്റ് വേണ്ടെന്ന് പറഞ്ഞ് വീട്ടമ്മ ഇയാളെ പറഞ്ഞു വിട്ടിരുന്നു. അടുത്ത ദിവസവും ഇയാൾ ഇതേ സ്ഥലത്ത് വരികയും മോഷണം നടന്ന മധുവിൻ്റെ വീട്ടുപരിസരത്ത് ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്തിരുന്നു. വൈക്കം ഡിവൈഎസ്പി സാമുവൽ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.