തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നത്. ബുധനാഴ്ച 200 രൂപ കുറഞ്ഞ് സ്വർണവില 53,000ൽ താഴെയായിരുന്നു. ഇന്ന് വീണ്ടും പവന് 200 രൂപ കുറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ സ്വർണവില ഒരു പവന് 52,600 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 25 രൂപയാണ് കുറഞ്ഞത്. 6,575 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന് നിലവിലെ വിപണിവില. കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണത്തിന് സംസ്ഥാനത്ത് വില കുറഞ്ഞിരുന്നു.


ALSO READ: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിലയറിയാം... ഇന്നത്തെ സ്വർണ നിരക്ക്


കഴിഞ്ഞ ആറ് ദിവസത്തിനിടെ ആയിരം രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ജൂൺ ഇരുപതിന് 53,120 രൂപയായിരുന്നു സ്വർണവില. ജൂൺ ഏഴിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. 


ജൂൺ ഏഴിന് ഒരു ​ഗ്രാം സ്വർണത്തിന് 6,760 രൂപയും പവന് 54,080 രൂപയുമായിരുന്നു വിപണി വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നതാണ് ക്രമാതീതമായ വിലവർധനയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.