Kochi: 2021 ലെ കേന്ദ്ര ബജറ്റിന്  ശേഷം ചാഞ്ചാടുകയാണ്  സ്വര്‍ണവില. 


COMMERCIAL BREAK
SCROLL TO CONTINUE READING

2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ വതരണത്തില്‍ ബജറ്റില്‍ കസ്റ്റംസ് തീരുവ  (Custom Duty) കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയിലും കുറവ് കണ്ടുതുടങ്ങിയത്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വിലയില്‍ നിന്ന സ്വര്‍ണം 2021 ഫെബ്രുവരി മുതലാണ്‌ വിലയിടിവ് കാട്ടിത്തുടങ്ങിയത്. 


ബജറ്റ് പ്രഖ്യാപന ദിവസം  പവന് 160 രൂപ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണവില  (Gold rate) കുറഞ്ഞു തുടങ്ങിയത്.  


ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില പവന്  80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.  ഇതോടെ പവന് വില 35,000 രൂപയായി. ഒരു ഗ്രാമിന് നിരക്ക് 4,375 രൂപയാണ്.


ഫെബ്രുവരി 19നാണ്  സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലെത്തിയത്.  അന്നേ ദിവസം സ്വര്‍ണവില 34,400 രൂപയിലെത്തിയിരുന്നു. 


കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞെങ്കിലും ഇന്ന് ആഭ്യന്തര വിപണിയില്‍ നേരിയ വര്‍ദ്ധന യാണ് കാണിക്കുന്നത്.  1 ഗ്രാം 22 കാരറ്റ്   സ്വര്‍ണത്തിന് 49 രൂപ കൂടി 4,595 രൂപ രേഖപ്പെടുത്തി. 22 കാരറ്റ് ശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന് വില 45,950 രൂപയാണ് ദേശീയ വിപണിയില്‍ നിരക്ക്.


Also read: Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം


ഡല്‍ഹിയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 46,000 രൂപയാണ് ബുധനാഴ്ച്ച നിരക്ക്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് നിരക്ക് 50,180 രൂപയുമാണ് രേഖപ്പെടുത്തിയത്.


Also read: Gold rate: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്


രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.