Kerala Gold Rate Today: പുതിയ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണവില, പവന് 47,080 രൂപ
Kerala Gold Rate Today: ഈ മാസം ആരംഭം മുതല്‍ സ്വർണവില തുടർച്ചയായി വര്‍ദ്ധിക്കുകയാണ്. രണ്ടുദിവസം മുമ്പ് ഡിസംബർ രണ്ടിന് സ്വർണവില ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്.
Kerala Gold Rate Today: തൊട്ടാൽ പൊള്ളുന്ന നിലയിലേയ്ക്ക് സ്വര്‍ണവില. സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുകയാണ്.
ഇന്ന് വിപണി നിരക്കില്‍ പവന് 320 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം (8 ഗ്രാം) 47,080 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 5,885 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3,000 രൂപയാണ് വര്‍ദ്ധിച്ചത്.
Also Read: Horoscope Today, December 4: ഈ രാശിക്കാര്‍ റിസ്ക് എടുക്കാന്‍ മടിക്കണ്ട, വിജയം ഉറപ്പ്; ഇന്നത്തെ രാശിഫലം അറിയാം
രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. ഈ മാസം ആരംഭം മുതല്‍ സ്വർണവില തുടർച്ചയായി വര്‍ദ്ധിക്കുകയാണ്. രണ്ടുദിവസം മുമ്പ് ഡിസംബർ രണ്ടിന് സ്വർണവില ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. ഈ വര്‍ദ്ധനയോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 46,760 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നിരക്കില്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ ഇന്ന് തിങ്കളാഴ്ച വിപണി ആരംഭിച്ചതേ പവന് 320 രൂപ കൂടി സർവകാല റെക്കോർഡിലേക്കെത്തുകയായിരുന്നു.
ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍, ഒരു ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില മാത്രമല്ല ബാധകമാവുന്നത്. പണിക്കൂലി, നികുതി തുടങ്ങിയ ഘടകങ്ങള്‍ കൂടി നല്‍കേണ്ടതുണ്ട്. ഇവ കൂടി ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പോക്കറ്റ് കാലിയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല...
ആഭരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി 5% ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്. ഡിസൈന്‍ കുറഞ്ഞ ആഭരണങ്ങള്‍ക്കാണിത്. ഡിസൈന്‍ കൂടുമ്പോള്‍ പണിക്കൂലിയും കൂടും. അതായത്, ഒരു പവന് കുറഞ്ഞത് 2000 രൂപ പണിക്കൂലി നല്‍കേണ്ടി വരും. ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി മാത്രമല്ല, സ്വര്‍ണത്തിന്‍റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ 3% ജിഎസ്ടി നല്‍കണം. അതായത്, ചുരുങ്ങിയത് 1300 രൂപ ഒരു പവന്‍ ആഭരണത്തിന് നികുതി വന്നേക്കും. ഈ കണക്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്ല തുക നല്‍കേണ്ടി വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.