Kochi: കേരളത്തില്‍ സ്വര്‍ണവില ഇന്ന്  വീണ്ടും കുറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി, ഗ്രാമിന് 4,560 രൂപയും. ഇന്നലെ പവന് ഒറ്റയടിക്ക് കുറഞ്ഞത് 720 രൂപയാണ്. 36,960 രൂപയ്ക്കാണ് ഇന്നലെ വില്‍പ്പന നടന്നത്. 


രണ്ട് ദിവസത്തെ കുത്തനെയുള്ള വിലക്കുറവില്‍ കേരളത്തിലെ റീറ്റെയ്ല്‍ സ്വര്‍ണവിപണിയില്‍ (Gold market) ഉണര്‍വുണ്ടായിട്ടുണ്ട്.  ജൂലൈ മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണവില (Gold rate) യാണ് ഇപ്പോഴുള്ളത്.  


ഇന്ത്യന്‍ വിപണികളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.  കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ (Gold price) 1200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.


Also read: സ്വർണവില കുറഞ്ഞു, 2 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം


ആഗോള വിപണികളില്‍, സ്വര്‍ണ്ണ നിരക്കുകളില്‍ ഇന്ന് കാര്യമായ മാറ്റമില്ല. നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്ന സ്പോട്ട് സ്വര്‍ണ വില ഇന്ന് ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,809.41 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇത് 1,800.01 ഡോളറായി കുറഞ്ഞിരുന്നു. ജൂലൈ 17 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്.