Gold rate: ഉത്സവകാലമടുക്കുന്നു, സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്
ഉത്സവകാലമടുത്തതോടെ മഞ്ഞ ലോഹത്തിന് വീണ്ടും വിപണിയില്‍ ഉണര്‍വ്വ്...
Kochi: ഉത്സവകാലമടുത്തതോടെ മഞ്ഞ ലോഹത്തിന് വീണ്ടും വിപണിയില്‍ ഉണര്‍വ്വ്...
അടുത്തിടെയായി വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണ വില (Gold rate) യില്‍ വീണ്ടം കുതിപ്പ് ആരംഭിച്ചിരിയ്ക്കുകയാണ്
സംസ്ഥാനത്ത് സ്വര്‍ണ വില (Gold price) യില്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നു വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,695 രൂപയും പവന് 37,560 രൂപയുമായി. ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
Also read: ദീപാവലിയ്ക്ക് സ്വർണവില കുറയുമോ, അറിയാം വില എത്രത്തോളം പോകുമെന്ന്..
അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ദ്ധനവാണു സംസ്ഥാനത്തും വില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം ഗ്രാമിന് 35 രൂപ കുറഞ്ഞശേഷം വ്യാഴാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37,120 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 37,200 രൂപയായിരുന്നു സ്വർണ വില.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില നിലവാരം.