കൊച്ചി: രണ്ട് ദിവസമായ ചാഞ്ചാട്ടത്തിന് ശേഷം സ്വർണ്ണ വില തിങ്കളാഴ്ച വീണ്ടും ഉയർന്നു. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് വില 38000 രൂപയായി. 22 കാരറ്റ് സ്വർണ്ണത്തിനും 10 രൂപ ഉയർന്ന് 4750 രൂപയായി. 18 ഗ്രാം സ്വർണ്ണത്തിനും 10 രൂപ വർധിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറച്ച് നാളുകൾക്ക് ശേഷം ആദ്യമായാണ് സ്വർണ്ണ വില വർധിച്ചത്. അതേ സമയം വെള്ളി വിലയിൽ സംസ്ഥാനത്ത് മാറ്റമില്ല. വെള്ളിയുടെ ഇന്നത്തെ വിപണി വില 68 രൂപയാണ്.മെയ് അഞ്ചിനായിരുന്നു ഇതിന് മുൻപ് സ്വർണ്ണ വില ഉയർന്നത്. പിന്നീട് മെയ് ആറിന് വില കുറഞ്ഞ് പവന് വില 37920 ആയി.


Also Read: Gold Rate Today: 6 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 320 രൂപ കൂടി


ഞായറാഴ്ചയും സ്വർണ്ണ വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.അതേസമയം ദേശിയ തലത്തിൽ സ്വർണ്ണ വിലയിൽ മാറ്റമില്ല. 24 കാരറ്റ് സ്വർണ്ണത്തിന് 51,710 രൂപയാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വർണ്ണത്തിന് 47,350  രൂപയുമാണുള്ളത്.



മെയ് മാസത്തിലെ സ്വർണവില, പവന്


മെയ് 1: 37,920
മെയ് 2: 37,760
മെയ് 3: 37,760
മെയ് 4: 37,600 
മെയ് 5: 37,920
മെയ് 6: 37,680
മെയ് 7: 37,920
മെയ് 8: 37,920


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.