Kochi: റോക്കറ്റ്  വേഗതയില്‍ കുതിയ്ക്കുകയാണ് രാജ്യത്ത് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് രണ്ട് ദിവസംകൊണ്ട് ഉയർന്നത് 640  രൂപയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ അടിയന്തിരമായി സ്വര്‍ണം വങ്ങേണ്ടവര്‍ക്ക് വലിയ വില നല്‍കേണ്ടി വരും. 22 കാരറ്റ് സ്വർണത്തിന്‍റെ വില രണ്ട് ദിവസംകൊണ്ട്  640  രൂപ ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പവന്  44,000 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 5,500 രൂപയാണ്.


Also Read:  Disqualify Rahul Gandhi: രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി സ്പീക്കർ, കോണ്‍ഗ്രസില്‍ അങ്കലാപ്പ് 


ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഇന്ന് 20 രൂപയാണ് കൂടിയത്. അതേസമയം, ഇന്നലെ 60 രൂപയാണ് ഒരു ഗ്രാമിന് ഒറ്റയടിക്ക് വര്‍ദ്ധിച്ചിരുന്നു.  


18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 15 രൂപ ഉയർന്നു. വിപണി വില 4,565 രൂപയാണ്.  


രാജ്യാന്തര വിപണിയില്‍ ഉണ്ടായിരിയ്ക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമുണ്ടാക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുന്നു എന്ന സൂചനകളും  സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. യു.എസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ച സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 


ഈ വർഷം തുടക്കം മുതല്‍ സ്വര്‍ണ വില ഉയര്‍ന്നു തന്നെയാണ്‌ നിലകൊള്ളുന്നത്.  കഴിഞ്ഞ വർഷം ഡിസംബർ അവസാനം മുതൽ സ്വർണവില  40,000 ത്തിന് മുകളിലാണ് വ്യാപാരം നടന്നത്. ഈ വര്‍ഷത്തെ വില നിലവാരം പരിശോധിച്ചാല്‍ മാർച്ച്‌ 14 മുതൽ 42,000 ത്തിന് മുകളിൽ ആണ് വ്യാപാരം നടക്കുന്നത്.


സംസ്ഥാനത്ത് ഇന്ന് വെള്ളി വില ഒരു രൂപ ഉയർന്നു. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 90  രൂപയാണ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.