Gold Rate: അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വിപണി ഉണര്‍ന്നു, വിലയില്‍ നേരിയ വര്‍ദ്ധനവ്
Kochi: കഴിഞ്ഞ നാലു ദിവസങ്ങ ളായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന സ്വര്‍ണ വിപണിയില്‍ ഉണര്‍വ്,
ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ വ്യാഴാഴ്ച്ച സ്വര്‍ണവില (Gold Rate) പവന് 33,760 രൂപയും ഗ്രാമിന് 4,220 രൂപയുമായി.
ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ്. മാര്‍ച്ച് 5നായിരുന്നു ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയായിരുന്നു.
റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ 2020നെ അപേക്ഷിച്ച് സ്വര്‍ണവിലയില്‍ (Gold Price) കാര്യമായ കുറവാണ് ഈ വര്‍ഷം തുടക്കം മുതല്‍ കാണുന്നത്. മാര്‍ച്ച് മാസം ഇതുവരെ പവന് 680 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് ഇന്ത്യന്‍ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. ഉദാരനയം തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പ്രഖ്യാപനം സ്വര്‍ണം, വെള്ളി നിരക്കുകളെ സ്വാധീനിച്ചു. കൂടാതെ, ഓഹരി വിപണികളുടെ കുതിപ്പും പൊന്നിന്‍റെ തിളക്കം കുറയ്ക്കുകയാണ്.
അതേസമയം, സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം തുടരുമെങ്കിലും വില കുറവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സമയമാണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വില നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്.
Also read: Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം
2020നെ അപേക്ഷിച്ച് വില കുറയുന്നതിനാല്‍ രാജ്യത്ത് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കാര്യമായി വര്‍ധിക്കുന്നുണ്ട്. കേന്ദ്ര ബജറ്റിന് ശേഷം കാര്യമായ ഇടിവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്. ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സ്വര്‍ണത്തിന്‍റെ വില കുറയാനും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനും ഇടയാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...