Kochi: മഞ്ഞലോഹത്തിന്‍റെ വില വീണ്ടും  കുറയുന്നു.  പവന് (8 ഗ്രാം) 120 രൂപയാണ് ഇന്ന്  കുറഞ്ഞത്‌.   


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് സ്വര്‍ണവില ഇപ്പോള്‍  കഴിഞ്ഞ  രണ്ടു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിയ്ക്കുകയാണ്. 


ഇന്ന്  120 രൂപ കുറഞ്ഞതോടെ  ഒരു പവന്‍ സ്വര്‍ണത്തിന് 34,440 രൂപയും ഗ്രാമിന് 4,305 രൂപയുമാണ് നിരക്ക്.  അതേസമയം,  ഇന്നലെ  സ്വര്‍ണവിലയില്‍  (Gold Rate) മാറ്റമില്ലായിരുന്നു. 


അതേസമയം, സ്വര്‍ണ വിപണി കഴിഞ്ഞ കുറെ  ദിവസമായി  ചാഞ്ചാടി നില്‍ക്കുകയാണ്.  ഈ മാസത്തിന്‍റെ  തുടക്കത്തില്‍  സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു.  സെപ്റ്റംബര്‍ 1ന് പവന്  (8 ഗ്രാം)  35,440 രൂപയായിരുന്നു വില.  ഈ മാസം 4, 5, 6 തീയതികളില്‍ പവന് വില 35,600 രൂപ വരെ ഉയര്‍ന്നിരുന്നു.  


Also Read: Gold Rate Today in Kerala: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്‌, ഇന്ന് കൂടിയത് പവന് 240 രൂപ


എന്നാല്‍, സ്വര്‍ണ വില  താരതമ്യേന  കുറഞ്ഞതോടെ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്  ദീര്‍ഘകാല നിക്ഷേപത്തിനായി  ഈ അവസരത്തില്‍  സ്വര്‍ണത്തെ ആശ്രയിക്കുന്നത്  വര്‍ദ്ധിച്ചതായാണ് വിലയിരുത്തല്‍.  സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ഉണ്ടാവുന്ന അവസരത്തില്‍  ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.  


അതേസമയം, ഈ  വര്‍ഷം അവസാനത്തോടെ സ്വര്‍ണവില  വീണ്ടും  കുതിയ്ക്കുമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വൈകിക്കേണ്ട... 


രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില (10 ഗ്രാം)  ചുവടെ: -


ചെന്നൈ                       :       ₹43,400 


മുംബൈ                       :      ₹44,490 


ന്യൂഡൽഹി                 :      ₹45,200 


കൊൽക്കത്ത             :      ₹45,550  


ബാംഗ്ലൂർ                        :     ₹43,050  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.