Gold Rate Today in Kerala: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്‌, ഇന്ന് കൂടിയത് പവന് 240 രൂപ

കഴിഞ്ഞ കുറെ ദിവസങ്ങളായി  കുറവ് രേഖപ്പെടുത്തിയ ശേഷം  ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 4, 2021, 06:37 PM IST
  • ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. ഈ മാസം ഇതാദ്യമായാണ് സ്വര്‍ണവില വര്‍ദ്ധിക്കുന്നത്.
  • ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 4,450 രൂപയും പവന് 35,600 രൂപയുമായി.
Gold Rate Today in Kerala: സ്വര്‍ണവിലയില്‍  വര്‍ദ്ധനവ്‌,  ഇന്ന്  കൂടിയത് പവന് 240 രൂപ

Kochi: കഴിഞ്ഞ കുറെ ദിവസങ്ങളായി  കുറവ് രേഖപ്പെടുത്തിയ ശേഷം  ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. 

ഈ മാസം ഇതാദ്യമായാണ് സ്വര്‍ണവില വര്‍ദ്ധിക്കുന്നത്. ഇന്ന്  ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ്  വര്‍ദ്ധിച്ചത്.  ഇതോടെ സംസ്ഥാനത്ത്  ഒരു ഗ്രാം സ്വർണത്തിന് 4,450 രൂപയും പവന് 35,600 രൂപയുമായി.

അതേസമയം,   വെള്ളിയാഴ്ച സ്വർണവിലയിൽ (Gold Rate)  മാറ്റമുണ്ടായിരുന്നില്ല. ഈ ആഴ്ചയുടെ തുടക്കം മുതല്‍  സ്വര്‍ണത്തിന് വില കുറയുകയായിരുന്നു. 

രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ്  വര്‍ദ്ധിച്ചതും  സ്വര്‍ണവിലയില്‍  (Gold Price) വലിയ  ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.

Also Read: Gold Rate Today: സ്വര്‍ണ വിലയില്‍ മാറ്റമില്ല, Sovereign Gold Bond വില്‍പ്പനയുടെ ആറാം ഘട്ടം ഇന്ന് അവസാനിക്കും

പ്രധാന നഗരങ്ങളിലെ സ്വര്‍ണവില  (22Ct / 10Gm) ഇപ്രകാരമാണ്: -

ന്യൂഡൽഹി    -     ₹46,650

ചെന്നൈ       -    ₹44,960

മുംബൈ      -   ₹46,400

കൊൽക്കത്ത - ₹47,000
 
ബാംഗ്ലൂർ  -   ₹44,500 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News