Today`s Gold Rate: മാറ്റമില്ല, സ്വർണവില കുറഞ്ഞ് തന്നെ; സ്വർണ നിരക്ക് അറിയാം...
53,120 രൂപയാണ് ഇപ്പോൾ പവന്റെ വില. രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞിരുന്നു. 53,120 രൂപയാണ് ഇപ്പോൾ പവന്റെ വില. രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തിങ്കളാഴ്ച സ്വർണവില റെക്കോർഡ് വിലയിലെത്തിയിരുന്നു. പിന്നീട് കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് പവന് 2020 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം, നോർവേ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയാൻ കാരണമായി.
അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 90 രൂപ കുറഞ്ഞു. 6640 രൂപയാണ് ഇപ്പോഴത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇപ്പോൾ 5520 രാപയാണ് വില. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു രൂപ കുറഞ്ഞു. ഇന്നലെ മൂന്ന് രൂപയാണ് കുറഞ്ഞത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് സ്വര്‍ണവില അരലക്ഷം കടന്നത്. അന്നത്തെ സ്വർണ്ണവില പവന് 54,500 ആയിരുന്നു.
മെയ് മാസത്തിലെ ഇതുവരെയുള്ള സ്വർണ്ണ നിരക്കുകൾ ഇങ്ങനെ: മെയ് 1- 52,440, മെയ് 2- 53000, മെയ് 3-52600, മെയ് 4- 52680, മെയ് 5- 52680, മെയ് 6- 52840, മെയ് 7- 53080, മെയ് 8- 53000, മെയ് 9- 52920, മെയ് 10- 54,040, മെയ് 11- 53,800, മെയ് 12-53800, മെയ് 13-53720, മെയ് 14- 53400, മെയ് 15- 53,720, മെയ് 16- 54,280, മെയ് 17- 54,080, മെയ് 18- 54, മെയ് 19-മാറ്റമില്ല, മെയ് 20 - 55120, മെയ് 21 - 54640 രൂപ, മെയ് 22 - 54640 രൂപ, മെയ് 23 - 53840 രൂപ, മെയ് 24 - 53120 രൂപ, മെയ് 25 - 53120 രൂപ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy