തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ സ്വർണ്ണ കവർച്ച നടത്തിയ സംഘത്തിലെ അഞ്ച്  പേർ കൂടി പിടിയിൽ. പത്തനംതിട്ട, തൃശൂർ സ്വദേശികളെയാണ് പിടികൂടിയത്. കവർച്ച ചെയ്ത സ്വർണം ഭാ​ഗികമായി കണ്ടെടുത്തു. ഇനി കേസിൽ അ‍ഞ്ച് പേരാണ് പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസമാണ് തൃശൂർ-കുതിരാൻ പാതയിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി സ്വർണം കവർച്ച ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് സ്വർണം മോഷ്ടിച്ചത്. രണ്ടേകാൽ കോടിയോളം രൂപയുടെ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. സ്വർണവ്യാപാരിയും സുഹൃത്തും കോയമ്പത്തൂരിൽ നിർമാണം പൂർത്തിയാക്കി തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്ന 600 ​ഗ്രാം സ്വർണമാണ് കൊള്ളയടിക്കപ്പെട്ടത്.


ALSO READ: തൃശ്ശൂരിലെ എടിഎം കവർച്ച: പ്രതികൾ തമിഴ്‌നാട്ടിൽ പിടിയിൽ, ഒരാൾ പോലീസിൻറെ വെടിയേറ്റ് മരിച്ചു


കുതിരാന് സമീപത്ത് കാർ തടഞ്ഞുനിർത്തിയാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നത്. തുടർന്ന് ഇവരെ വഴിയരികിൽ ഉപേക്ഷിച്ച് കൊള്ള സംഘം കടന്നുകളയുകയായിരുന്നു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.