കൊച്ചി:  സ്വർണ്ണക്കടത്തിൽ എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യമില്ല.  എറണാകുളം പ്രിൻസിപ്പൽ സെഷൻസ്  കോടതിയാണ് സ്വപ്നയുടെ ജാമ്യം നിഷേധിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തും വിദേശത്തുമൊക്കെയുള്ള ഉന്നത സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസാണിതെന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്  ഉന്നതതല  ബന്ധങ്ങൾ പരിശോധിക്കണമെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്. 


Also read:സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ..! 


വിദേശത്തും രാജ്യത്തുമുള്ള ഉന്നത വ്യക്തികൾ ഉൾപ്പെട്ട കേസാണിതെന്നും ഇത് പരിശോധിക്കണമെന്നും ഇതിൽ വലിയ സംഘമുണ്ടെന്നും കോടതി നിരീക്ഷിച്ചു.  ബാങ്ക് ലോക്കറിൽ  സൂക്ഷിച്ചിട്ടുള്ള  പണവും സ്വർണവും കളപ്പണമാണെന്ന എൻഫോഴ്സ്മെന്റിന്റെ വാദം തള്ളിക്കളയാനാകില്ല.  കൂടാതെ ഈ പണത്തിന്റെ  ഉറവിടമെന്ന്  പ്രതി പറയുന്നത് തെളിയിക്കേണ്ടത്  പ്രതിയുടെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.  


Also read:ഇത്തവണത്തെ വിനായക ചതുർഥിയ്ക്ക് പ്രത്യേകതകൾ ഏറെ... 


സ്വപ്ന സുരേഷ് കളപ്പണം വെളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായി തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ്  നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.  മാത്രമല്ല ചാർട്ടേഡ് അക്കൗണ്ടന്റുമായി ചേർന്ന് ലോക്കറിൽ പണം നിക്ഷേപിച്ചതിൽ കൂടുതൽ തെളിവ് ശേഖരണം  ആവശ്യമുണ്ടെന്നും അതിനായി പ്രതികളെ കൂടുതൽ ചോദ്യം  ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.