മരണമടഞ്ഞ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജപൂതും നടി സാറ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത് രംഗത്ത്. രണ്ടാളും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്നും ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെ തുടർന്ന് സാറ പിൻവാങ്ങുകയായിരുന്നുവെന്നും ഈ സുഹൃത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Also read:അത്ര ജീനിയസ് അല്ലെങ്കിലും ഞാനും ഒട്ടും മോശമായിരുന്നില്ല..!
സുശാന്ത് നായകനായ കേദാർനാഥിലൂടെയാണ് സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സുശാന്തിന്റെ മരണശേഷം ചർച്ചയായി മാറിയ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പേരിൽ പഴികേട്ടവരിൽ സാറയുമുണ്ടായിരുന്നു.
Also read: viral video: കിടിലം ലിപ് ലോക്കുമായി നിത്യാ മേനോൻ; കണ്ണുതള്ളി ആരാധകർ!
കേദാർനാഥ് സിനിമയുടെ പ്രമോഷൻ സമയം ഞാൻ ഓർക്കുന്നുവെന്നും സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നുവെന്നും അവർ പിരിയാൻ പറ്റാത്തവിധം അടുത്തിരുന്നു.. അവരുടെ സ്നേഹം കുഞ്ഞുങ്ങളുടെപ്പോലെ നിഷ്കളങ്ക സ്നേഹമായിരുന്നു എന്നായിരുന്നു സുശാന്തിന്റെ സുഹൃത്ത് കുറിച്ചിരിക്കുന്നത്.