തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി (Gold Smuggling Case) ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും.   ശിവശങ്കർ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ജാമ്യാപേക്ഷ (Bail Petition) നല്‍കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ പങ്കാളിത്തം തെളിയിക്കുന്ന ഒരു തെളിവുമില്ലെന്നും കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ (Swapna Suresh) മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്നുമാണ് ശിവശങ്കർ ഹർജിയിൽ പറയുന്നത്.  മാത്രമല്ല തനിക്ക് ഈ കള്ളക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്നും ഇപ്പോൾ നൽകിയിരിക്കുന്ന മൊഴി കസ്റ്റഡിയില്‍ കഴിയവേ സമ്മര്‍ദ്ദം മൂലം നല്‍കിയതാണെന്നും ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. 


ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലാണ്  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ (M.Shivashankar) അറസ്റ്റ് ചെയ്തത്.   കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ ഒക്ടോബര്‍ 28 ന് ശിവശങ്കറെ ഇഡി അറസ്റ്റു ചെയ്യുകയും തുടർന്ന് അന്നു മുതല്‍ റിമാന്റില്‍ കഴിയുന്ന ശിവശങ്കര്‍ ജാമ്യം തേടി പലപ്രാവശ്യം കോടതിയെ സമീപിച്ചുവെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.  


Also Read: Sister Abhaya Case: ശിക്ഷാവിധി ഇന്ന്, കുറ്റക്കാർക്ക് ജീവപര്യന്തം വരെ ലഭിച്ചേക്കാം 


ഇതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റു ചെയ്യുന്നത്. സ്വർണ്ണക്കടത്ത് നടത്തിയത് ശിവശങ്കറിന്റെ അറിവോടെയാണെന്നും ഇതില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും കസ്റ്റംസ് (Customs) കോടതിയെ അറിയിച്ചിട്ടുണ്ട്.  എന്തായാലും ശിവശങ്കറിന് ഇന്ന് ജാമ്യം അനുവദിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy