തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥിരമായി ശിവശങ്കർ സ്വപ്നയുടെ ഫ്ലാറ്റിൽ പോകാറുണ്ടെന്ന് അയൽവാസികൾ മൊഴിനല്കിയിരുന്നു. ശിവശങ്കറിന്റെ വിദേശയാത്രകള്‍ അടക്കമുള്ള രേഖകളും അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാനും തീരുമാനമായി. പണം കൈമാറ്റം വിദേശത്ത് നടന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. 


Also Read: സ്വര്‍ണ്ണക്കടത്ത്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍...!!


അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്ന് വിവരം. ഇ ഫയലിങ് മുഖാന്തരമാണ് ഹര്‍ജി സമര്‍പ്പിച്ചത്. താന്‍ നിരപരാധിയാണെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയത്. തന്നെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രി വൈകി സമര്‍പ്പിച്ചതിനാല്‍ ഇന്നത്തെ പരിഗണനാ ലിസ്റ്റില്‍ ഹര്‍ജി ഉള്‍പ്പെട്ടിട്ടില്ല.