ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം സർക്കാർ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇഡി സുപ്രീം കോടതിയെ സമീപിച്ചു.    


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നും ഇ.ഡി സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്.  അതുകൊണ്ടുതന്നെ എം.ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നും ഇഡി സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്.


Also Read: Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar


മാത്രമല്ല ഇഡി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞത് നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നത് ബുദ്ധിമുട്ടാണെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്.  


കേസില്‍ മുഖ്യമന്ത്രിയുടെ (Pinarayi Vijayan) പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ഇതിനായി സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ കൊണ്ട് മൊഴി നല്‍കിപ്പിച്ചുവെന്നും ഇഡി ആരോപിക്കുന്നുണ്ട്.


Also Read: Gold smuggling case: സ്വപ്നയേയും ശിവശങ്കറിനേയും NIA ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു


ശിവശങ്കറിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.  


പക്ഷെ ഇപ്പോൾ ജാമ്യത്തിലിറങ്ങിയ ശിവശങ്കർ കേസന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് ഇഡിയുടെ ഡൽഹി ആസ്ഥാനത്ത് ഡെപ്യൂട്ടി ഡയറക്‌ടർ ജിതേന്ദ്ര കുമാർ ഗോഗിയ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.