കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) കോഴിക്കോട് കൊടുവള്ളി കൗൺസിലറായ കാരാട്ട് ഫൈസലിനെ (Karrat Faisal) കസ്റ്റംസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ ഫൈസലിന്റെ വീട്ടിൽ  നടന്ന റെയ്ഡിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: അത് മോര്‍ഫിംഗല്ല, മന്ത്രിപുത്രനൊപ്പമുള്ള ചിത്രമെടുത്തത് ദുബായ് ഹോട്ടലില്‍ വച്ച് -സ്വപ്ന


നയതന്ത്ര ബാഗിലൂടെ നടത്തിയ സ്വർണക്കടത്തുമായി (Gold smuggling case) ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.  ഫൈസലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനാണ് കസ്റ്റംസ് ഇയാളെ കസ്റ്റഡിയലെടുത്തത്.  കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്.  


Also read: സ്വപ്നയുടെ വീട്ടിൽ കടകംപള്ളി പോയത് പലതവണ; ആരോപണവുമായി സന്ദീപ് വാര്യർ


ഇടത് സ്വതന്ത്രനായ ഫൈസൽ കൊടുവള്ളി നഗരസഭയിലെ 27 മത്തെ വാർഡിലെ അംഗമാണ്.  മുൻപ് നടന്ന കരിപ്പൂർ  (Karipoor) സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെടെ ഫൈസലിനെ പ്രതിചേർത്തിരുന്നു.  മാത്രമല്ല ഈ കേസുകളുമായി ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആർഐ കണ്ടെത്തുകയും ചെയ്തിരുന്നു.