തിരുവനനന്തപുരം: ഒന്നാം പിണറായി സർക്കാരിനെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ വിവാദമായിരുന്നു സ്വർണ്ണക്കടത്ത് കേസ്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ജനക്ഷേമ പദ്ധതികളുടെ കരുത്തിൽ തുടർ ഭരണം നേടാൻ പിണറായി  വിജയന് കഴിഞ്ഞു. ഈ സാർക്കാർ അധികാരത്തിലെത്തിയ ശേഷവും എം. ശിവശങ്കറിന്‍റെ പുസ്തകവും സ്നപ്നയുടെ തുറന്ന് പറച്ചിലുമെല്ലാം വിവാദം സൃഷ്ടിച്ചെങ്കിലും  ഒന്നും മുഖ്യമന്ത്രിയെ നേരിട്ട് ബാധിച്ചിരുന്നില്ല.എന്നാൽ ഇപ്പോൾ  മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ മാത്രമല്ല  അദ്ദേഹത്തിന്‍റെ  കുടുംബത്തെയും പ്രതികൂട്ടിൽ നിർത്തിയിരിക്കുകയാണ് സ്വപ്ന.


COMMERCIAL BREAK
SCROLL TO CONTINUE READING

മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയുടെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതിലും ഗുരുതരമായ ആരോപണങ്ങൾ  രഹസ്യമൊഴിയിൽ ഉണ്ടെന്നാണ് വിവരം.അതുകൊണ്ട് തന്നെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത മറ്റാരെക്കാളും ഇപ്പോൾ മുഖ്യമന്ത്രിയുടെ ബാധ്യതയാണ്. രഹസ്യമൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നാൽ പ്രതിരോധം തീർക്കാൻ  മുഖ്യമന്ത്രിയും സിപിഎമ്മും  ഏറെ വിയർപ്പൊഴുക്കേണ്ടിവരും



സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ  അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധമായാണ് പ്രതിപക്ഷം സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ കാണുന്നത്. സ്വപ്നയുടെ ആരോപണങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞു. ശക്തമായ പ്രതിഷേധവുമായി യുവജന സംഘടനകളും രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മർദ്ദം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.പിണറായിുയുടെ മകളൾക്കെതിരെ കൂടി ആരോപണം നിലനിൽക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ മരുമകനായ മന്ത്രി മുഹമദ് റിയാസ് രാജി വക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ബിജെപിക്കെതിരെയും ശക്തമായ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തിക്കഴിഞ്ഞു.


ഇപ്പോൾ സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴി ഒന്നര വർഷം മുമ്പ് കേന്ദ്ര ഏജൻസികൾക്ക് നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടുന്നു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.യുഎഇ കോൺസുലേറ്റിലെ നയതത്ര പ്രതിനിധികളിലേക്ക് ഇതുവരെ അന്വേഷണം എത്താത്തതും സംശയത്തോടെയാണ് പ്രതിപക്ഷം കാണുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.