Gold Smuggling Case: ഇഡിയുടെ കേസിൽ സരിത്തിനും സന്ദീപ് നായർക്കും ജാമ്യം
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്തിനും, സന്ദീപ് നായർക്കും ജാമ്യം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. എന്നാൽ ഇരുവരുടെ പേരിലും കസ്റ്റംസ് കൊഫേ പോസ ചുമത്തിയതിനാൽ ഇവർക്ക് ഇപ്പോൾ ജയിൽ മോചിതരാകാനാകില്ല.
എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികൾ ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നത്. അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പ് പൂർത്തിയാക്കുകയും അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി തങ്ങളെ കൊണ്ട് പ്രത്യേക ആവശ്യമില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും അപേക്ഷ നൽകിയത്.
Also Read: കാളഹസ്തിയിലെ പാതാള ഗണപതിയെക്കുറിച്ച് അറിയാം...
ഇരുവരും ഈ കേസിൽ എട്ട് മാസമായി ജയിലിലാണ്. കേസിൽ സ്വപ്‌ന സുരേഷ്, എം. ശിവശങ്കർ, സന്ദീപ് നായർ, സരിത് എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. നേരത്തെ സ്വപ്‌നയ്ക്കും, ശിവശങ്കറിനും ജാമ്യം അനുവദിച്ചിരുന്നു.
സ്വർണ കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും, കസ്റ്റംസ് കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...