Gold Smuggling Case: ജാമ്യ നടപടികൾ പൂർത്തിയായി; സ്വപ്ന സുരേഷ് ഇന്ന് പുറത്തിറങ്ങും
Gold Smuggling Case: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സ്വപ്‌നയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകിയിട്ട് 3 ദിവസമായിയെങ്കിലും ജാമ്യ ഉപാധികൾ സമർപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് പുറത്തിറങ്ങാനാകാത്തത്.
തിരുവനന്തപുരം: Gold Smuggling Case: സ്വർണക്കടത്ത് കേസിൽ (Gold Smuggling Case) ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകുമെന്ന് റിപ്പോർട്ട്. സ്വപ്നയുമായി ബന്ധമുള്ള 6 കേസുകളിലും ജാമ്യ ഉപാധികൾ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇതിനെ തുടർന്നാണ് ഇന്ന് സ്വപ്ന (Swapna Suresh) ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സ്വപ്‌നയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകിയിട്ട് 3 ദിവസമായിയെങ്കിലും ജാമ്യ ഉപാധികൾ സമർപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് പുറത്തിറങ്ങാനാകാത്തത്.
Also Read: Gold Smuggling Case: എന്‍.ഐ.എയ്ക്ക് തിരിച്ചടി; സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം
എന്നാൽ ഇന്നലെ വൈകുന്നേരം എല്ലാ നടപടികളും പൂർത്തിയായതായി ജയിൽ അധികൃതരെ സ്വപ്നയുടെ (Swapna Suresh) ബന്ധുക്കളും അഭിഭാഷകനും അറിയിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് (Gold Smuggling Case), ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ എന്നീ ആറ് കേസുകളിലും കോടതി ഇവർക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു. മാത്രമല്ല എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കാനും നിർദ്ദേശം ഉണ്ടായിരുന്നു.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
2020 ജൂലൈ 11 നാണ് സ്വപ്ന സുരേഷ് (Swapna Suresh) അറസ്റ്റിലായത്. ഇപ്പോൾ അവർ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഉള്ളത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ ഒക്ടോബർ ഒമ്പതിന് ജയിൽ മോചിതനായിരുന്നു.
എന്തായാലും ഇന്ന് പുറത്തിറങ്ങുന്ന സ്വപ്നയുടെ പ്രതികരണമെന്തായിരിക്കും എന്നാണ് ഏവരും ഉററുനോക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കാം സൃഷ്ടിച്ച കേസാണിത് (Gold Smuggling Case). എന്തിനേറെ സംസ്ഥാന സർക്കാരിനെപ്പോലും ഒന്ന് ആഞ്ഞുകുലുക്കാൻ ഈ കേസിന് കഴിഞ്ഞിട്ടുണ്ട്.
ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസാണിത്. കേസിൽ സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരാണ് പ്രധാന പ്രതികള്‍. കേസ് അന്വേഷിക്കുന്നത് എന്‍ഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ്. ഏകദേശം ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...