തിരുവനന്തപുരം : പുതിയ വെളിപ്പെടുത്തിലുകളുടെ സാഹചര്യത്തിൽ ഏൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) സമൻസ് നേരിട്ട് ലഭിച്ചിട്ടില്ല എന്ന് സ്വർണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതിയായ സ്വപ്ന സുരേഷ് (Swapna Suresh). തന്റെ ഇ-മെയിലിന് സാങ്കേതികമായി പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ടാകാം സമൻസ് ലഭിക്കാൻ വൈകുന്നത്. നോട്ടീസ് ലഭിച്ചാൽ സത്യസന്ധമായി തന്നെ കേന്ദ്ര ഏജൻസിയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്ക് ഭയമില്ല എന്നും സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോടായി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സ്ത്രീ എന്തിന് ഭയക്കണം, ഒന്നെങ്കിൽ മരണം അല്ലെങ്കിൽ ഒരു ആക്രമണം അതുമല്ലെങ്കിൽ ജയിൽ. അതൊന്നും എന്നെ ബാധിക്കുന്നില്ല" വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പേടി തോന്നുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സ്വപ്ന മറുപടി നൽകി. 


ALSO READ : Gold Smuggling Case : സ്വർണ്ണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾ: സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും


എന്നാൽ താൻ മാധ്യമങ്ങളോടായി പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും ശിവശങ്കർ എന്നയാളെ കുറിച്ച് താൻ ഒരു കള്ളവും പറഞ്ഞിട്ടില്ല എന്ന് സ്വപ്ന പറഞ്ഞു. ശിവശങ്കർ പുസ്തകത്തിൽ തന്നെ കുറിച്ച പറഞ്ഞിരിക്കുന്നത് കള്ളമായതിനെ തുടർന്നാണ് താൻ ആദ്യമായി മാധ്യമങ്ങളുടെ മുന്നിലേക്ക് വന്നതെന്ന് സ്വപന് കൂട്ടിച്ചേർത്തു.


അതേസമയം പൊതുയിടത്തിൽ നിന്ന് ഒരു ക്ലീൻ ചിറ്റ് ലഭിക്കുന്നതിനോ ഈ സംഭവങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയോ അല്ല താൻ മാധ്യമങ്ങളുടെ മുന്നിലേക്ക് വന്നത്. ഒരാൾ കാരണം താൻ നേരിട്ട ബുദ്ധിമുട്ടുകളെ പുറത്തറിയിക്കാൻ വേണ്ടിയാണ് വന്നതെന്ന് സ്വപ്ന കൂട്ടിച്ചേർത്തു. 


ALSO READ : Gold Smuggling Case : ശിവശങ്കറിന്റെ പുസ്തകം ശരി; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ തള്ളി ആനത്തലവട്ടം ആനന്ദൻ


നാളെ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് ഇഡി സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് പുറത്ത് വിട്ട ഫോൺ റെക്കോർഡിനെ കുറിച്ച് അന്വേഷിക്കാനാണ് സ്വപ്‍ന സുരേഷിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.