ന്യൂഡല്‍ഹി: തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യ വിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുര(Trivandrum)ത്ത്  നിന്നും ഡല്‍ഹി(New Delhi)യിലേക്ക് കടന്ന ഇയാള്‍ രണ്ടു ദിവസം മുന്‍പാണ് യുഎയി(UAE)ലേക്ക് കടന്നത്. ഞായറാഴ്ചയാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. സ്വര്‍ണക്കടത്ത് കേസി(Gold Smuggling Case)ലെ പ്രതികള്‍ക്ക് അറ്റാഷെയുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങള്‍  പുറത്ത് വരുന്ന സാചര്യത്തിലാണ് അറ്റാഷെ നാടുവിട്ടത്. 


സ്വർണ്ണക്കടത്ത്; സംസ്ഥാന സർക്കാരിനെതിരെ സമര പരമ്പരയുമായി ബിജെപി


 


കേസുമായി ബന്ധപ്പെട്ട് അറ്റാഷെ(UAE Attache)യെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനിരിക്കെയാണ് ഇയാള്‍ യുഎഇ(UAE)യിലേക്ക് കടന്നത്. യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലാണ് സ്വപ്ന സുരേഷും (Swapna Suresh) സരിത്തും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.


നാട്ടില്‍ നിന്നും കുടുംബമയച്ച ഭക്ഷണ സാധനങ്ങള്‍ എന്ന പേരിലാണ് പാഴ്സല്‍ എത്തിയത്. ഇതുകൂടാതെ, അറ്റാഷെയും പ്രതികളും നിരന്തരമായി ഫോണില്‍ സംസാരിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ഫോണില്‍ നിന്നും അറ്റാഷെയുടെ നമ്പരും പോലീസ് സംഘം കണ്ടെത്തിയിരുന്നു.


സ്വർണക്കടത്ത്: LDF സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് 'ശയന പ്രദക്ഷിണം'!


 


അറ്റാഷെയും സരിത്തും തമ്മില്‍ ജൂലൈ മൂന്നിനും അഞ്ചിനും ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. അറ്റാഷെയും സ്വപ്ന സുരേഷും ജൂണ്‍ ഒന്ന് മുതല്‍ ഫോണില്‍ ബന്ധപ്പെട്ടത് 117 തവണയാണ്. ജൂലൈ ഒന്ന് മുതല്‍ നാല് വരെ 35 തവണയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടത്. ജൂലൈ മുപ്പതിന് മാത്രം 20 തവണ ഫോണില്‍ വിളിച്ചു


കേസന്വേഷിക്കുന്ന സംഘം ബാഗ് പരിശോധിക്കാന്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ അത് തുറക്കരുതെന്ന് ആവശ്യപ്പെട്ട് അറ്റാഷെ വലിയ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. ഔദ്യോഗിക വേഷത്തില്‍ കസ്റ്റംസ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥരോട് അറ്റാഷെ ക്ഷുഭിതനാകുകയും ചെയ്തിരുന്നു.