കോട്ടയം: സ്വർണ്ണക്കടത്ത് കേസി(Gold Smuggling Case)ൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നാരോപിച്ച് LDF സർക്കാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം കേരളാ കോൺഗ്രസ് (Kerala Congress) യുവജന വിഭാഗത്തിന്‍റെ വ്യത്യസ്ത സമരം.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം (Kottayam) ഗാന്ധി പ്രതിമക്ക് സമീപം നടന്ന ശയനപ്രതിക്ഷണ സമരം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്വപ്നയ്ക്ക് വേണ്ടി എത്തിയ ആളൂരിന്റെ ജൂനിയറെ താക്കീത് ചെയ്ത് കോടതി!
അഴിമതിയിൽ മുങ്ങിക്കുളിച്ച LDF സർക്കാർ രാജി വെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന പിണറായി വിജയന്‍ (Pinarayi Vijayan) സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും മോൻസ് ആരോപിച്ചു.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് അജിത്ത് മുതിരമലയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ, കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി.
''സ്വര്‍ണ്ണക്കളക്കടത്ത്;കൂടുതല്‍ മന്ത്രിമാരും ഉന്നതരും കുടുങ്ങും''
പ്രിൻസ് ലൂക്കോസ്, വി ജെ. ലാലി, കെ.വി.കണ്ണൻ, ഷിജു പാറയിടുക്കിൽ, അനീഷ് കൊക്കരയിൽ, ജയിസൺ ജോസഫ്, മൈക്കിൾ ജയിംസ്, പ്രസാദ് ഉരുളികുന്നം, കുര്യൻ പി.കുര്യൻ, മജീഷ് കൊച്ചുമലയിൽ, ഷില്ലറ്റ് അലക്സ് , ജോണി പൂമരം, അമൽ ടോം, അഭിലാഷ് കൊച്ചുപറമ്പിൽ, ജോമോൻ ഇരുപ്പക്കാട്ടിൽ, ജിതിൻ തോമസ്, ദീപക്ക് അയ്യൻചിറ, തുടങ്ങിയവർ പ്രസംഗിച്ചു.