ന്യുഡൽഹി: UAE കോൺസുലേറ്റ് വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി (NIA) അന്വേഷിക്കും.  അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ അന്വേഷണ ഏജൻസികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുള്ള വിലയിരുത്തലിന് ശേഷമാണ് എൻഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നൽകിയത്. നിലവിൽ കസ്റ്റംസിനാണ് സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല.  


Also read: സ്വർണ്ണക്കടത്ത് കേസിൽ അജിത്ത് ഡോവൽ ഇടപെടുന്നു..!


സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നോ എന്ന സംശയവും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുണ്ട്.  അതുകൊണ്ട് പഴുതടച്ച അന്വേഷണമായിരിക്കും കേന്ദ്ര സർക്കാർ നടത്തുന്നത്.  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നുണ്ട്.  ഇന്ത്യ-യുഎഇ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന സംഭവമാണ് ഇത് അതുകൊണ്ടുതന്നെ അങ്ങനെ ഒന്നും സംഭവിക്കാതെയാണ് കേസന്വേഷണം നടക്കേണ്ടത്.  


Also read: സ്വർണ്ണക്കടത്ത് കേസ്: സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ. സുരേന്ദ്രൻ 


ഇതിനിടയിൽ സ്വർണ്ണക്കടത്ത് കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ ഇടപെടുന്നുവെന്ന വാർത്തയും പുറത്തുവന്നിരുന്നു.  അന്താരാഷ്ട്ര ബന്ധമുള്ള ഈ കേസിനെ  സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം ധനമന്ത്രാലയത്തിൽ നിന്നും ശേഖരിച്ചുവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.