തൃശ്ശൂര്‍:സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ തൃശ്ശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി,


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് മണിക്കൂര്‍ പരിശോധന നീണ്ടു നിന്നു,പരിശോധനയില്‍ നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തിയെന്നാണ് വിവരം.


സ്വര്‍ണ്ണകടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്, നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.


യുഎഇ ഫൈസല്‍ ഫരീദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്,


വിദേശകാര്യമന്ത്രാലയവും അന്വേഷണ ഏജന്‍സികളും യുഎഇ യുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്,


ഉടന്‍ തന്നെ ഫൈസല്‍ ഫരീദിനെ പിടികൂടി ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം.


Also Read:സ്വര്‍ണ്ണകടത്ത് കേസ്;എം ശിവശങ്കറെ സസ്പെന്‍ഡ് ചെയ്തു;ഇനി അറസ്റ്റ്..?


 


അതേസമയം ഫൈസല്‍ ഫരീദ് യുഎയിലെ താമസ സ്ഥലത്ത് നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണ്ണം അയച്ചത് ഫൈസല്‍ ഫരീദ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.


Also Read:ഫൈസല്‍ ഫരീദിനെ കുടുക്കാന്‍ ഇന്ത്യയ്ക്കൊപ്പം യുഎഇയും;നയതന്ത്ര ബന്ധം എല്ലാ തടസങ്ങളെയും നീക്കുന്നു!



എന്തായാലും പാസ്പ്പോര്‍ട്ട് റദ്ദ് ചെയ്തത് കൊണ്ടും യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് കൊണ്ടും ഏറെ നാള്‍ ഒളിവില്‍ 
പോകുന്നതിന് ഫൈസല്‍ ഫരീദിന് കഴിയില്ല.