കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപിയെ കടന്നാക്രമിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിയെ പരിഹസിച്ച മന്ത്രി കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞു.


ബിജെപി,യുഡിഎഫ് ബന്ധം ഉള്ളവരാണ് കേസില്‍ അകപെട്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി,


ജനം ടി വിയേയും അനില്‍ നമ്പ്യാരെയും തള്ളിപ്പറഞ്ഞതിലൂടെ കേന്ദ്രമന്ത്രി വി മുരളീധരനെയും സംസ്ഥാന നേതൃത്വം 
തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകനെ തള്ളിക്കളഞ്ഞത് വേണമെങ്കില്‍ നമുക്ക് മനസിലാക്കാം എന്ന് പറഞ്ഞ കടകംപള്ളി 
ആ ചാനലിനെ തന്നെ ബിജെപി നേതൃത്വം തള്ളി പറഞ്ഞതോട് കൂടി കേന്ദ്ര സഹമന്ത്രിയെ ക്കൂടി സംസ്ഥാന നേതൃത്വം 
തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് കൂട്ടിചേര്‍ത്തു.


ഇതൊക്കെ കൊണ്ട് തന്നെ ബിജെപി എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Also Read:സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബിജെപിയെ ലക്‌ഷ്യം വെച്ച് സിപിഎം!


 


പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം നമ്മളിനി അന്വേഷിച്ചാല്‍ മതിയെന്നും കടകംപള്ളി സുരേന്ദ്രന്‍ 
പരിഹസിച്ചു.


ബിജെപി ക്കെതിരെ സിപിഎം നേതൃത്വം സ്വര്‍ണ്ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു.
പിന്നാലെ മന്ത്രി കടകംപള്ളിയും ബിജെപിയെ കടന്നാക്രമിച്ച് രംഗത്ത് വന്നതോടെ ബിജെപിയെ സ്വര്‍ണ്ണക്കടത്ത് 
വിഷയത്തില്‍ സിപിഎം നേതൃത്വം ലക്ഷ്യം വെയ്ക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.