സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബിജെപിയെ ലക്‌ഷ്യം വെച്ച് സിപിഎം!

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിരോധത്തിലായിരുന്ന സിപിഎം പുതിയ സംഭവ വികാസങ്ങളോടെ ബിജെപിയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

Last Updated : Aug 29, 2020, 11:38 AM IST
  • ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയു നെഞ്ചിടിപ്പ്‌ കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നുവെന്ന് സിപിഎം
  • ജനം ടി.വിക്ക്‌ ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല
  • ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക്‌ എന്തോ മറച്ചു വെയ്‌ക്കാനുണ്ടെന്ന്‌ വ്യക്തം
  • രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ പുറത്തു വന്ന ബി.ജെ.പി ബന്ധത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ ആ പാര്‍ടിയുടെ നേതൃത്വം തയ്യാറാകണമെന്ന്‌ സിപി എം
സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബിജെപിയെ ലക്‌ഷ്യം വെച്ച് സിപിഎം!

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിരോധത്തിലായിരുന്ന സിപിഎം പുതിയ സംഭവ വികാസങ്ങളോടെ ബിജെപിയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കുന്നതാണ്.
കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനെ ചാരിയാണ് സിപിഎം ബിജെപി യെ കടന്നാക്രമിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബിജെപി അനുകൂല ചാനലായ ജനം ടി.വിയുടെ കോ-ഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ 
അനില്‍ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തതു സംബന്ധിച്ച്‌ പുറത്തു 
വരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.
കള്ളക്കടത്ത്‌ നടന്നത്‌ നയതന്ത്ര ബാഗേജല്ലെന്ന്‌ പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ 
മൊഴിപകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ ഇതേ നിലപാട്‌ സ്വീകരിച്ചിട്ടുള്ളത്‌ കേന്ദ്രവിദേശ സഹമന്ത്രി വി.മുരളിധരനാണ്‌. 
നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട്‌ മാറ്റാന്‍ മുരളീധരന്‍ തയ്യാറാകത്തതും 
ശ്രദ്ധേയം. പ്രതികള്‍ക്ക്‌ പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ്‌ പുറത്തു വന്ന മൊഴിപകര്‍പ്പുകള്‍,
ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയു നെഞ്ചിടിപ്പ്‌ കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു. 
ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ്‌ നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്‌. ജനം ടി.വി കോ- ഓര്‍ഡിനേറ്റിംഗ്‌ എഡിറ്ററുടെ ബന്ധം കുടി പുറത്തു 
വന്നതോടെ ഇതു സംബന്ധിച്ച്‌ നിലപാട്‌ വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന്‌ കൈകഴുകാനാവില്ല. 
ജനം ടി.വിക്ക്‌ ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. 
ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക്‌ എന്തോ മറച്ചു വെയ്‌ക്കാനുണ്ടെന്ന്‌ വ്യക്തം. 
രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ പുറത്തു വന്ന ബി.ജെ.പി ബന്ധത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ 
ആ പാര്‍ടിയുടെ നേതൃത്വം തയ്യാറാകണമെന്ന്‌ സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു.

Also Read:Gold Smuggling Case;മാധ്യമപ്രവർത്തകനുമായി ദീര്‍ഘകാല ബന്ധം;സ്വപ്നയുടെ മൊഴി കസ്റ്റംസിന്! 

 

ഇങ്ങനെ സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയിലും മാധ്യമ പ്രവര്‍ത്തകന്‍ സംഘ പരിവാര്‍ ബന്ധമുള്ള ചാനലില്‍ ജോലി ചെയ്യുന്നതും 
ചൂണ്ടിക്കാട്ടി സിപിഎം ബിജെപിക്കും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും എതിരെ നീങ്ങുകയാണ്.

പുറത്ത് വന്ന മൊഴി പകര്‍പ്പുകള്‍ എടുത്തുകാട്ടി സിപിഎം നേതൃത്വം ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയു നെഞ്ചിടിപ്പ്‌ കൂടുമെന്ന കാര്യം 
ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു എന്ന് ബിജെപിയെ ലക്ഷ്യം വെച്ച് പറയുകയാണ്‌.കേസില്‍ ബിജെപിക്ക് 
എന്തോ മറച്ച് വെയ്ക്കാനുണ്ടെന്ന ആരോപണവും സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടുണ്ട്.

Trending News