തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ കൂടുതൽ വിരങ്ങൾ പുറത്ത്. മുൻപ് വിമാനത്താവളത്തിലെത്തിയ സ്വർണ്ണം പലസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ കോൺസുലേറ്റിലെ വാഹനവും സ്വപ്ന ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് വെളിപ്പെടുത്തി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് കോൺസുലേറ്റിന്റെ വാഹനം  കസ്റ്റഡിയിലെടുക്കുമെന്നും സൂചനയുണ്ട്.  മൂന്ന് തവണയിലധികം സ്വപ്ന കോൺസുലേറ്റിലെ വാഹനം ഉപയോഗിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് ഇവർ വാഹനം ഉപയോഗിച്ചതെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.  


Also read: 6 മണിക്കൂര്‍, മൂന്ന് ആശുപത്രികള്‍; ഒരു രൂപ നാണയം വിഴുങ്ങിയ 3 വയസുകാരന്‍ മരിച്ചു


സാധാരണ കേസായിരുന്നുവെങ്കിൽ കസ്റ്റംസ് ഇതിനിടയിൽ തന്നെ വാഹനം കസ്റ്റഡിയിലെടുത്തേനെ എന്നാൽ നയതന്ത്ര പരിരക്ഷയുള്ളതിനാൽ വാഹനം വിട്ടുകിട്ടാനുള്ള നടപടികൾ യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.