കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വർണം കടത്തിയ 26 കാരൻ കരിപ്പൂരിൽ പിടിയിലായിരുന്നു. ബുധനാഴ്ച രാത്രി ഷാർജയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണൻതോടി ലുക്മാനുൾ ഹക്കീം (26) ആണ് പിടിയിലായത്. 60,000 രൂപയ്ക്ക് വേണ്ടിയായിരുന്നു കടത്ത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 897 ഗ്രാം സ്വർണ്ണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.


ALSO READ: ഇന്ന് കൂടും നാളെ കുറയും; ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില


12 വർഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്താനായി സെപ്റ്റിക് ടാങ്കിൽ പരിശോധന


തിരുവനന്തപുരം: 12 വർഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്താനായി സെപ്റ്റിക് ടാങ്കിൽ പരിശോധന. പാങ്ങോട് പഴവിള സ്വദേശി ഷാമില (42)യാണ് 12 വർഷങ്ങൾക്ക് മുമ്പ് കാണാതായത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റിക്ക് ടാങ്ക് പരിശോധിച്ചത്.


പാങ്ങോട് സി ഐ യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഒരു വർഷം മുമ്പ് ഷാമിലയുടെ മകൾ പാങ്ങോട് പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഷാമിലയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്. 6 മാസം മുമ്പ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കാണ് തുറന്നത്. 12 വർഷം മുമ്പ് മലപ്പുറത്ത് ഷാമില ഹോം നഴ്സായി ജോലി ചെയ്തിരുന്നു. 


വീട്ടിൽ നിന്നും രണ്ട് മക്കളെ വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ കൊണ്ട് വിട്ട ശേഷം മലപ്പുറത്ത് വീട്ടു ജോലിക്ക് പോയതായിരുന്നു ഷാമില. ഷാമിലയുടെ സഹോദരൻ ദേഹോപദ്രവം ഏൽപ്പിക്കുന്നു എന്നാണ് സഹോദരിയോട് അന്ന് പറഞ്ഞത്. പരാതിയെ തുടർന്ന് പോലീസ് അന്വേഷിച്ചതിൽ ചില ബന്ധുകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. ഷാമിലയുടെ കുടുംബ വസ്തു തർക്കമാണ് ഇപ്പോൾ പരാതി നൽകാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ജെ.സി.ബി ഉപയോഗിച്ച് ടാങ്ക് തുറന്നു പരിശോധിച്ചതിൽ നിന്ന് ഇവിടെ നിന്നും ഒന്നും തന്നെ കിട്ടിയില്ല. കാണാതായ ഷാമിലയ്ക്കായി പോലീസ് വീണ്ടും അന്വേഷണം തുടങ്ങി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.