Gold Price Today : ഇന്ന് കൂടും നാളെ കുറയും; ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില

Gold Price in Kerala : ജൂൺ മാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 02:55 PM IST
  • ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്
  • ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു
  • ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു
  • ജൂൺ മാസത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടമായിരുന്നു
Gold Price Today : ഇന്ന് കൂടും നാളെ കുറയും; ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില

Gold Rate Today : ജൂൺ മാസത്തിൽ ചാഞ്ചാടി സ്വർണവില. ഓരോ ദിവസവും വില ഏറിയും കുറഞ്ഞമാണ് ജൂൺ മാസത്തിൽ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ജൂൺ ഒമ്പാതാം തീയതി ഇന്ന് സംസ്ഥാനത്ത സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ ജൂൺ എട്ടിന് ഗ്രാമിന് 40 രൂപ വില കുറഞ്ഞപ്പോൾ ഇന്ന് അതെ 40 രൂപ സ്വർണത്തിന് വർധിച്ചിരിക്കുകയാണ്. പവന് 320 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. അതായത് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,560 രൂപയാണ്. പവന് 44,480 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.

വില ഇടിവോടെയാണ് സ്വർണവ്യാപാരം ജൂൺ മാസത്തിൽ ആരംഭിച്ചത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു.  ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് മൂന്നാം തീയതിയായയിരുന്നു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന്  70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.

ALSO READ : Gold Price Today : സ്വർണവില രണ്ട് ദിവസം അനക്കമില്ലായിരുന്നു; ഇന്നോ കുത്തനെ ഉയർന്നു

തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ 300 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില ഇന്നലെ ജൂൺ എട്ടിന് 400 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 400 രൂപ ഇന്ന് ജൂൺ 9ന് വർധിക്കുകയായിരുന്നു.

സ്വർണ വില പവൻ നിരക്കിൽ (ഗുഡ്റിട്ടേൺസിന്റെ കണക്ക് പ്രകാരം)

ജൂൺ ഒന്ന്-  44,560

ജൂൺ രണ്ട് - 44,800

ജൂൺ മൂന്ന് - 44,240

ജൂൺ നാല് - 44,240

ജൂൺ അഞ്ച് - 44,240

ജൂൺ ആറ് - 44.480

ജൂൺ ഏഴ് - 44,480

ജൂൺ എട്ട് - 44,160

ജൂൺ ഒമ്പത് - 44,480

ഇന്നത്തെ വെള്ളി വില

അതേസമയം രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്തെ വെള്ളിയുടെ വില ഇന്ന് കുത്തനെ ഉയർന്നു. ഗ്രാമിന് രണ്ട് രൂപയാണ് വർധിച്ചത്. പവന് 16 രൂപയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79.70 രൂപയാണ്. പവന് 637 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്തെ ഇന്നത്തെ വെള്ളി വ്യപാരം പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News