കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട.  ഇത്തവണ പിടികൂടിയത് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ്.  വിദേശത്ത് നിന്നെത്തിയ മൂന്ന് പേരില്‍ നിന്നായാണ് മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്മാന്‍ എന്നിവരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.  1.32 കിഗ്രാം സ്വര്‍ണമാണ് (Gold Seized) പിടികൂടിയത്.   സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു മുസ്തഫ.


Also Read: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് എമർജൻസി ലൈറ്റിലും ടോർച്ചിലും ഒളിപ്പിച്ച്


കഴിഞ്ഞാഴ്ച നേടുമ്പാശ്ശേരിയിലും കോടികളുടെ സ്വർണം (Gold) പിടിച്ചിരുന്നു.  മൂന്നരക്കിലോ സ്വർണമാണ് പിടികൂടിയത്.  സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മൂന്ന് പേരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.  


ഇവർ എമർജൻസി ലാമ്പ്, ടോർച്ച് എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ (Gold Smuggling) ശ്രമിച്ചത്.  അറസ്റ്റു ചെയ്ത റഷീദ്, മുസ്തഫ, അബ്ദുൾ റഹ്മാൻ എന്നിവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക