തിരുവനന്തപുരം : ഓൺലൈനായി മദ്യം ബുക്ക് ചെയ്യാനുളള സംവിധാനത്തിന് മികച്ച പ്രതികരണം.  ആദ്യ ദിനം തന്നെ 400 ഓളം പേരാണ് ഓൺലൈനായി മദ്യം ബുക്ക് ചെയ്തത്. ബിവറേജസ് കോർപ്പറേഷന്റെ വിലയിരുത്തൽ അനുസരിച്ച് കേരളത്തിലെ പുതിയ രീതി വിജയിച്ചുവെന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല ഒരു പരാതി പോലും ലഭിച്ചില്ലെന്ന് മാനേജിംഗ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു.  തിരുവനന്തപുരത്ത് പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിൽ (Bevco) നിന്നും മദ്യം ഓൺലൈനായി ബുക്ക് ചെയ്ത് വാങ്ങാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്. 


Also Read: സംസ്ഥാനത്ത് ഇന്നുമുതൽ മദ്യം ഓൺലൈൻ ആയി ബുക്ക് ചെയ്യാം


ഇന്നലെ ഓൺലൈൻ വഴി മദ്യം വിറ്റത് കോഴിക്കോട് 96,980 രൂപയ്‌ക്കും, കൊച്ചിയിൽ 67,800 രൂപയ്‌ക്കും, തിരുവനന്തപുരത്ത് 60,840 രൂപയ്‌ക്കുമാണ്.   എന്തായാലും പദ്ധതി ആരംഭിച്ച ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിൽ ഓണത്തിന് ശേഷം 22 ഷോപ്പുകളിൽ കൂടി ഈ സൗകര്യം ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. 


അതിനുശേഷം എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. മദ്യം വിൽക്കുന്ന ആപ്ലിക്കേഷനുകൾക്ക് ഗൂഗിൾ നിരോധനമേർപ്പെടുത്തിയിട്ടുള്ളതിനാലാണ് മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കാൻ കഴിയാത്തത്. എന്നാൽ ഇതൊരു സർക്കാർ സംരംഭമാണെന്ന് കാണിച്ച് ഇതിനായി ശ്രമം തുടരുന്നുണ്ടെന്നും യോഗേഷ് ഗുപ്ത പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.