Train derailed: മലപ്പുറം തിരുന്നാവായയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; അപകട സ്ഥലത്ത് റെയിൽവേ പോലീസ് പരിശോധന നടത്തുന്നു
Goods train derailed: മൈസൂരിൽ നിന്നും തിരുന്നാവായ സിമന്റ് യാർഡിലേക്ക് സിമന്റുമായി എത്തിയ ഗുഡ്സ് ട്രെയിൻ ആണ് പാളം തെറ്റിയത്.
മലപ്പുറം: മലപ്പുറം തിരുന്നാവായയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. തിരുന്നാവായ സിമന്റ് യാർഡിലേക്ക് സിമന്റ് ലോഡുമായി എത്തിയ ഗുഡ്സ് വാഗനാണ് പാളം തെറ്റിയത്. തിരുന്നാവായയ്ക്ക് അടുത്ത് തോട്ടായി പാലത്തിന് സമീപത്ത് വച്ചാണ് ട്രെയിൻ പാളം തെറ്റിയത്. മൈസൂരിൽ നിന്നും തിരുന്നാവായ സിമന്റ് യാർഡിലേക്ക് സിമന്റുമായി എത്തിയതായിരുന്നു വാഗൺ.
രണ്ട് എഞ്ചിനുളള ഗുഡ്സ് ട്രെയിൻ റിവേഴ്സ് ചെയ്യുന്നതിനിടെയാണ് പാളം തെറ്റിയത്. അപകടത്തിൽ ഒന്നര എഞ്ചിനോളം പൂർണമായി പാളത്തിൽ നിന്നും തെന്നിമാറിയിട്ടുണ്ട്. ഷെർണ്ണൂരിൽ നിന്നും എത്തിയ സീനിയർ സെക്ഷൻ വിഭാഗം എഞ്ചിനിയർ കെ.ഹാരിസിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം എഞ്ചിൻ ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഷണ്ഡിങ് ലൈനിൽ രണ്ട് എഞ്ചിനുകളുണ്ടായിരുന്നു. ഷൊർണൂരിൽ നിന്ന് ക്രെയിൻ യൂണിറ്റെത്തി ട്രെയിനെ തിരികെ കയറ്റാനുള്ള ശ്രമം തുടരുകയാണ്. ഷണ്ഡിങ് ലൈനിൽ ആയതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല. അപകട സ്ഥലത്ത് റെയിൽവേ പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...