അസാധാരണമായ ജീവിതം നയിക്കുന്ന കേരളത്തിലെ ഏറ്റവും കരുത്തയായ വനിത, കേരളത്തിന്‍റെ രാഷ്ട്രീയ മുത്തശ്ശി കെ ആര്‍ ഗൗരിയമ്മക്ക് ഇന്ന് 102ാം   പിറന്നാള്‍.....


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് കാലമായതിനാല്‍   ഇത്തവണ പതിവുതെറ്റിച്ച് ആഘോഷങ്ങളില്ലാതെയാണ് പിറന്നാള്‍ കടന്നുപോകുന്നത്.   റിവേഴ്സ് ക്വാറന്റീനിലായതിനാല്‍ സന്ദര്‍ശകര്‍ക്ക് വീട്ടിലേക്ക് പ്രവേശനവുമില്ല. 


മിഥുനമാസത്തിലെ തിരുവോണനാളിലാണ്  വിപ്ലവവനിതക്ക് പിറന്നാള്‍. ചാത്തനാട്ടെ വീട്ടില്‍ അന്ന് പ്രിയപ്പെട്ടവരെല്ലാം എത്തും. നന്മകള്‍ നേരും. കേക്ക് മുറിക്കും, ആഘോഷിക്കും.  വരുന്നവര്‍ക്കെല്ലാം സദ്യയുമുണ്ടാകും. 


എന്നാല്‍, ആ പതിവെല്ലാം ഇത്തവണ തെറ്റിയിരിയ്ക്കുകയാണ്.  കോവിഡ് കാരണം ആഘോഷങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, റിവേഴ്സ്  ക്വാറന്റീനിലായതിനാല്‍ സന്ദര്‍ശകര്‍ക്ക് വീട്ടിലേക്ക് പ്രവേശനവുമില്ല. ആരുമില്ലെങ്കില്‍ ആഘോഷം വേണ്ടെന്ന് ഗൗരിയമ്മയും പറഞ്ഞു. 


ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഗൗരിയമ്മക്ക് പ്രിയപ്പെട്ട അമ്പലപ്പുഴ പാല്‍പ്പായസം വീട്ടിലെത്തും. നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ ഫോണിലൂടെയാണ് പ്രിയപ്പെട്ടവരുടെ ആശംസാസന്ദേശങ്ങള്‍. 
അതേസമയം, നൂറ്റിയൊന്നാം വയസില്‍ ഒരുവര്‍ഷം നീണ്ട ആഘോഷമായിരുന്നു നടന്നത്.


102 തികയുമ്പോഴും  പ്രായം തളര്‍ത്താത്ത വിപ്ലവ വീര്യവുമായാണ് കേരളനാടിന്‍റെ  സമര നായിക നിലകൊള്ളുന്നത്.   തിരു - കൊച്ചി മന്ത്രിസഭ തൊട്ട് ഇന്ന് വരെ കെ ആര്‍ ഗൗരിയമ്മ എന്ന പേരിന് കേരള രാഷ്ട്രീയത്തില്‍ അടര്‍ത്തി മാറ്റാനാവാത്ത സ്ഥാനമുണ്ട്. ഐക്യകേരളം രൂപം കൊണ്ടതിന് ശേഷം 2011 വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പോരാടനിറങ്ങിയ മറ്റൊരു വ്യക്തിയും കേരളത്തിന്‍റെ   ചരിത്രത്തിലില്ല.